ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 68 —
| തത്ഭവം. | തത്സമം. | |
| (f) | ഏണി. | ശ്രേണി. |
| തൈ. | സസ്യം. | |
| പേയി. | പിശാചം. | |
| (g) | അരക്കു. | ലാക്ഷ. |
| പല്ലക്കു. | പൎയ്യങ്കം. | |
| (h) | അനിഴം. | അനുഷം. |
| ആയിലിയം. | ആശ്ലേഷം. | |
| എമൻ. | യമൻ. | |
| നുകം. | യുഗം. | |
| പിച്ചള. | പിത്തള. | |
| കാളം. | കാഹളം. | |
നാമജനനം.
189. ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു എങ്ങിനെ?
ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു ക്രിയാ
ധാതുവിൽനിന്നു തന്നെ.
ഉ-ം. 'മിന്നു' എന്നതിൽനിന്നു 'മീൻ' (= മിന്നുന്നതു.)
'കുതി' എന്നതിൽനിന്നു 'കുതിര' (=കുതിച്ചുചാടുന്നതു.) എന്നിവ
കൾ ഉണ്ടായി.
ഇതു കൂടാതെ അനേകം നാമങ്ങൾ പണ്ടു ക്രി
യാനാമങ്ങളായെടുത്തുവന്നവ ഇപ്പോൾ ക്രിയാ
ഭാവം വിട്ടു ശുദ്ധനാമങ്ങളായ്പോയി.
ഉ-ം. 'അടുക്കൽ', 'തുപ്പൽ', 'അരികേ', (=അരിക+എ).
190. പണ്ടെത്തെ ക്രിയാനാമങ്ങൾക്കു 'ക', 'ക്ക', 'കൽ', 'ക്കൽ'
എന്ന രൂപങ്ങളല്ലാതെ വേറെ ഉണ്ടൊ?
പണ്ടെത്തെ ക്രിയാനാമങ്ങൾക്കു 'ക', 'ക്ക', 'കൽ',
'ക്കൽ' എന്ന രൂപങ്ങളല്ലാതെ വേറെ ചിലതു
ണ്ടു; അവ താഴെ കാണിച്ചവ തന്നെ.