താൾ:CiXIV68a.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 311 —

റ്റിൽ സപ്തമിക്കു ഉറപ്പു കൂടുന്നു; നിരൎത്ഥമായ അതിപ്രയോഗം
ആകാ.

6. "എന്നു" ചേൎന്നാൽ പലയൎത്ഥങ്ങൾ ഉളവാം.

a =എന്നിട്ടു 697: കൊല്ലേണം എന്നു വെച്ചു (having settled, that
he must die or being bent upon killing him 690. ഉപ). അവരെ കാണാം എന്ന
വെച്ച് ഞാൻ അങ്ങോട്ടു ചെന്നു (under the impression to find him at home, meet
him).

(നാമം) ഇത് തെറ്റെന്ന് വെച്ചു, ചെമ്പു എന്നു വെച്ച് (supposing it was a
mistake; taking it for copper etc.)

b.) അവൻ അവിടെ ഇല്ല എന്നു വെക്കാം (now let us suppose he is
not there). ഞാൻ പോയി എന്നു വെച്ചു കൊള്ളേണ്ടു (take it for granted;
now in case I should be gone).

c.) "എന്നു വെച്ചാൽ"=എന്നാൽ.

ഉ-൦ തമ്പുരാൻ അവിടെയില്ല എന്നു വെച്ചാൽ എന്താകും? say the Rajah
be not there, what then? പണം ഇല്ലെന്നു വെച്ചാൽ എൻ്റെ കാൎയ്യം എങ്ങനെയോ
എന്തോ! (what am I to do, in case I run short of money! ഇല്ലാഞ്ഞാൽ).
നായകൻ എന്നു വെച്ചാൽ=എന്നത്; the meaning of the word N.

ഈ പ്രയോഗം സ്പഷ്ടതയും നീളവും ഏറിയതു.

690. 694. നോക്കിയാൽ അഭിപ്രായകാരണാദ്യൎത്ഥങ്ങൾ "എ
ന്നവെക്ക" എന്നതിൽ അടങ്ങുന്നപ്രകാരം കാണാം.

5. വിടുക (വിട്ടു) "TO LEAVE, LET".

This Auxiliary denotes the close of an action, the separation from,
the doing through another.

731. "വിടുക" എന്നതു ക്രിയാസമാപ്തി, വേർപാടു, ആരാ
നെക്കൊണ്ടു ഒരു കാൎയ്യം ചെയ്യിക്ക (=അയക്ക ഉ-ം പറഞ്ഞയക്ക) എ
ന്നിവ കുറിക്കുന്നു.

1. ഉ-ം കൂപത്തിൽ തള്ളിവിട്ടാർ (ഭാര=തള്ളുകയും അതിൽ വിടുകയും
ചെയ്തു 507.) ചൊല്ലിവിട്ടവസ്ഥകൾ എന്തു? (ഭാര.=അറിയിച്ച.). എന്തൊ
ന്നു ചൊല്ലിവിട്ടതു? (what is your commission?) ഞങ്ങളെ ചൊല്ലിവിട്ട കാൎയ്യം എന്തു?
(sent for=വിളിപ്പിച്ച.). അമാത്യൻ തന്നു വിട്ടു (ചാണ. sent through). എഴുതിവി
ട്ടു (=എഴുതി അയച്ചു write off to one). പശുവെ തന്നുവിടാന്തക്കവണ്ണം അരുളി
ച്ചെയ്തു (കോ. കേ. ഉ. to give over to).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/323&oldid=182458" എന്ന താളിൽനിന്ന് ശേഖരിച്ചത്