താൾ:CiXIV68a.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 286 —

c.) എന്നതേ: ഞാൻ അവരുടെ വേഷം എന്നതേ ഉള്ളു (ഭാര. അൎത്ഥാൽ സൎപ്പങ്ങളുടെ I have only the outward appearance of snakes, but am harmless. കൊല്ലുന്ന ജന്തുക്കളെ കൊല്ലുകെന്നതേ വരും (ഭാര. naturally enough, killing animals are killed, or we must kill). ദൃശ്യനു വശമായി വന്നിതു രാജ്യം എന്നതു എത്രേയും നാണകേടാം എന്നതേ പറയാവു (659. ചാണ. "alas, what a great shame; or it is certainly the greatest shame; or is "there a milder expression but to say, that" etc.) [എന്നേ 695 ഏ ഉള്ളു 762 വരും 746, 2 ഓരോ ഭാവിക്രിയകളും ഉപമേയം].

d.) എന്നുള്ളതു:—ഇഷ്ടമില്ല പോരിക എന്നുള്ളതിൽ (ചാണ. he did not like to come). ദേവകൾ എന്നുള്ളതില്ലാതെ ആക്കുവാൻ ആവതല്ല എങ്കിലും വേണമത്രെ (ചാണ. to destroy that, what is called the gods). ദുഷ്ടരെ കണ്ണിൽ കണ്ടാൽ അയക്കയെന്നുള്ളതില്ല നഷ്ടമാക്കാതെ (ഉ. രാ. my principle is).

e.) ഏവൻ എന്നുള്ളതോ.

f.) The Neuter is sometimes to be resolved. "എന്നതു" ചിലപ്പോൾ=എന്നു-അതു-എന്ന അൎത്ഥത്തിലേ വരൂ.

ഉ-ം കണ്ണുണ്ടെന്നതുകൊണ്ടു നിൎണ്ണയം കരുതുക (=അതു കൊണ്ടു കണ്ണുണ്ടെന്നു നിൎണ്ണയം വേ. ച. N. B. this is said after an argument, that plants have organs of sight). ധന്യയാം കന്യ ഞാൻ എന്നതു നിൎണ്ണയം (നള.—684.) അപ്പരിചിലാകിലോ ചെയ്കെന്നതും വന്നു (പ. ത. it is done=must and will be done).

അതു പോലെ "എന്നിവൻ" മുതലായവ വിയോഗിക്കാം.

ഉ-ം ധനധാനൃങ്ങൾ എന്നിവ അഥവാ എന്നിതെല്ലാം (ഭാര.= എന്നു-ഇവ.)

7. സംഭാവനകൾ THE CONDITIONALS.

703. They are used സംഭാവനകളായ എന്നാൽ, എങ്കിൽ (അധികം ദുൎല്ലഭമായ ആയാൽ, ആകിൽ എന്നിവ പോലെ) പ്രയോഗിച്ചു വരുന്ന വിധം ആവിതു:

a.) In their original Meaning, മൂലാൎത്ഥത്തോടു: ദേശം ഇല്ല എങ്കിൽ ഗൃഹമേ പോരും [ഭാര. if (they say they)=എന്നു പറകിൽ]. നില്ലു നില്ലെങ്കിൽ ഞാൻ കൊല്ലുന്നതുണ്ടു (കേ. രാ. if you say "stop and fight" then).

മരം എന്നാൽ എന്തു? ("what does it mean, when one says M."=what is a tree? അതിനു "എന്നു പറഞ്ഞാൽ" എന്നത് അനാവശ്യമായ് കേൾ്ക്കുന്നു.

b.) After Verbs in any Tense മുറ്റുവിനയോടു (വിശേഷിച്ചു എങ്കിൽ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/298&oldid=182433" എന്ന താളിൽനിന്ന് ശേഖരിച്ചത്