താൾ:CiXIV68a.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

മുഖ്യമായതു ഭക്തി (വില്വ.) വായുവിന്നു എന്നെക്കാളും ബലം ഏറും. ശിക്ഷാരക്ഷ മുന്നി
ലേക്കാളും നടക്കെണം (വേ. ച.)

3.) മുമ്പിലേത്തേക്കായിൽ ശക്തൻ (കേ. ഉ.) ബലം ഭവാന്നേറും രിപുവി
നെക്കാളിൽ (ചാണ.)

4.) ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി (നള.) ഭൃത്യനു നാശം വരുന്ന തെക്കാ
ട്ടിലും ആത്മനാശം ഗുണം (പ. ത.)

5.) വാപ്പ നടത്തിയതിനെക്കാണെ അധികമായിട്ടു പട നടത്തി. നീ എന്നെ
ക്കാണെ പഴമ അല്ല (ഠി.) ഇങ്ങനെ ചോനകപ്രയോഗം.

6.) അന്നുണ്ടായതു ഓൎത്താൽ ഇന്നേടം സുഖമല്ലൊ (മ. ഭാ.)

483. 4. Positive and Superlative formed by adding different
Particles (Adverb) to ഇൽ — ഇൽ മുതലായവറ്റോടും ഓരൊ അവ്യ
യങ്ങൾ ചേരും.

1.) അവറ്റിൽ പരം ബലം ഇല്ലാൎക്കും (പ. ത.) ലക്ഷത്തിൽപ്പരം (152.)

2.) പറഞ്ഞതിൽ ഏറ്റം ധനങ്ങൾ (നള.) മുന്നേതിൽ ഏറ്റം ഞെളിഞ്ഞാൾ.
പണ്ടേതിൽ ഏറ്റവും ഇണ്ടൽ പൂണ്ടു (കൃ. ഗ.) ജീവിതത്തെക്കാട്ടിൽ ഏറ്റം പ്രിയം
(നള.)

3.) അഞ്ചു നാഴികയിൽ ഏറ ഇരിക്കൊല്ല (വൈ. ശ.) മേഘത്തിന്ന് എന്നെ
ക്കാട്ടിൽ ബലം ഏറെ ഉണ്ടു (പ. ത.)

4.) ഉള്ള ജനങ്ങളിൽ എത്രയും ബഹുഭോക്താ ഭീമൻ (മ. ഭാ.)

5.) അതിൽ അതിപ്രിയൻ അരിയ രാമൻ (കേ. രാ.) ദണ്ഡിയെക്കാൾ അതി
ഭീഷണമായി (കൃ. ഗ.) ഉത്തമരിൽ അത്യുത്തമൻ (ഭാഗ.) അതി=162.

484. 2. The Sanscrit Superlative സംസ്കൃതാതിശായനത്തി
ൻ്റെ ഉദാഹരണങ്ങൾ 162. കാണ്ക.

1.) പ്രാണനെക്കാൾ പ്രിയതമമാം (കൈ. ന.) വൃക്ഷം എത്രയും മഹ
ത്തരം (പ. ത.)

2.) ഇവറ്റിൽ ശ്രേഷ്ഠം ധ്യാനം രണ്ടാമതു ജപം (ഹ. പ.)

3.) ഇവ രണ്ടിൽ വെച്ചുത്തമമായത് എന്തു. (ഹ. വ.) പുരുഷന്മാ
രിൽ വെച്ചു നിന്ദിതൻ അവന്തന്നെ (ഭാഗ.)

485. 3. Comparison made താരതമ്യം.

1.) By Dative ചതുൎത്ഥിയാലും വരും.

യശസ്സുകൾ്ക്ക് എല്ലാം യശസ്സിതായതും. പരദേവകൾ്ക്കും പരദേവന്തന്നെ. ഉത്തമ
ൎക്കുമുത്തമൻ ഭവാൻ. സകല ഭൂതങ്ങൾ്ക്കിവൻ ഭൂതപരൻ (കേ. ര.) നീ പഠിച്ചുള്ളതെല്ലാ
റ്റിനും നല്ലതു എന്തു (ഭാഗ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/165&oldid=182300" എന്ന താളിൽനിന്ന് ശേഖരിച്ചത്