താൾ:CiXIV68.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരിശു — തരുക 433 തരുണം —തൎപ്പരൻ

തരിശു tarišụ T. M. (= തരി 3.) Lying waste
or fallow ത. നിലം, ത. പറമ്പു, ത. ഭൂമി etc.
തരിശായി കിടക്കുന്ന നിലം, പറമ്പു ത. നീക്കി
തൈ വെച്ചുണ്ടാക്കി MR. നിലത്തെ തരിശിട്ടു വെ
ച്ചു VyM.

I. തരു taru, in തരുതരേ (തരക്കു, തരി) Rough,
coarse.
തരു V1. gills of fish = പൂ & കുറുമ്പൽ.
തരുപിരുങ്ങു V1. nonsense.
തരുമൂക്കു the opening of the nose into the
mouth, ചോറോ വെള്ളമോ ത’ക്കിൽ പോ
യാൽ വല്ലവർ ദുഷിക്കുന്നുണ്ടു (superstition).

II. തരു S. (ദ്രു, ദാരു) Tree. തരുക്കൂട്ടങ്ങൾ പൊ
ട്ടി അലറി AR.

തരുക taruγa, തരിക T. M. (C. Tu. to bring)
1. To give. Imp. താ — Neg. തരാതേ & താരാ
തേ CG.; different from കൊടുക്ക (thou gavest
me, he gave me, I give you etc., see കൊടുക്ക).
ഞാൻ തമ്പുരാന്നു കൊടുക്കുന്നില്ല എനക്കല്ലേ ത
മ്പുരാൻ തരുവാനുള്ളു TP.; നായർ തന്നിട്ടു വേണ
മല്ലോ എന്റെ കടക്കാൎക്കു ഞാൻ കൊടുപ്പാൻ TR.;
പണം ഇവിടേ തരിക എങ്കിലും അങ്ങോട്ടു കൊ
ടുത്തയപ്പാൻ എങ്കിലും TR. — With Dat. or Loc.
of the person കുമ്പഞ്ഞിയിൽ നികിതി തരും TR.;
രാമൻ ഭൂമിയെ എങ്കൽ നിക്ഷേപമായി തന്നു KR.
2. aux V. അമ്മ വെച്ചു തരും cook for you. ഉപ
ദേശിച്ചുത. Bhg.; പറഞ്ഞു തരുവൻ Mud.; സത്യം
ചെയ്തു തരാം (for your satisfaction). ആതിയേ
പൈമാശിയാക്കി തന്നാൽ TR. if you will kind-
ly order a second survey. കീൎത്തി ഉണ്ടാക്കി ത
ന്നതു KumK. made thee famous.
Hence: തന്നങ്ങൾ ചാകും തിന്നങ്ങൾ ചാകും (prov.
of Muckawa’s) both those who lend & borrow
must alike die.
തന്നൂടുക (വിടു) to send an order or message.
പശുവെ തന്നു വിടാന്തക്കവണ്ണം അരുളിച്ചെ
യ്തു KU. to be given over to me.
തന്നേക്ക (വെക്ക) to give over, deliver, secure
for one.
CV. തരുവിക്ക to cause to give, നമുക്കു തരിയി
ക്കേണം TR., എനിക്കു മടക്കി തരീക്ക MR.,
രണ്ടാചാരം തരീച്ചേക്കാം KU.

തരുണം taruṇam S. Young, fresh, tender ത
രുണൻ ഒരു നരതിലകൻ Nal. — fem. കിളി
ത്തരുണി Mud. = കിളിപ്പൈതൽ. തരുണിമാർ
young women (= മങ്ക). തരുണിമണികള്ളൻ
RS. Rāvaṇa.

തൎക്കം tarkam S. 1. Surmise, reasoning. 2. refu-
tation; dispute, altercation. ത. എടുത്തിടുക to
set aside as disputed. ത. പറക to object,
question. നേരായിട്ടുള്ള കാൎയ്യത്തിനെ നാം ത.
പറകയില്ല TR.; ത. തീൎക്ക to settle the dispute.
3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി
ച്ചുകളയേണ്ടതു MR.
Hence: തൎക്കക്കാരൻ a sophist; contentious.
തൎക്കഉത്തരങ്ങൾ long disputes, പരിന്ത്രിസ്സും നാ
മുമായിട്ടു ത. വേണ്ടിവരും TR.
തൎക്കവാദം dispute V1., ചില ത. അടുത്തുകൂടും
[ChVr.
തൎക്കശാസ്ത്രം, — വിദ്യ logic, dialectics.
തൎക്കസ്ഥിതി disputed ground, പറമ്പു ത’യിൽ
നില്ക്കുന്നു MR.
den V. തൎക്കിക്ക 1. to argue. 2. to dispute ത’ച്ചു
വന്നിരിക്കുന്ന ഭൂമി, തൎക്കിച്ച ദ്രവ്യം VyM.;
അതിർകൊണ്ടു പരിന്ത്രിയസ്സുമായി ത’ച്ചു TR.
quarrelled. 3. to deny അവകാശം ഉള്ളത്
ആരും ത’ക്കുന്നില്ല (jud.). — to speak impu-
dently. തൎക്കിച്ചു നോക്കി looked fiercely at
me.

തൎജ്ജമ Ar. tarǰama [Targum, Dragoman].
Translation, എഴുത്തിന്റെ തരിജമ MR.; also
തരിശമ vu.

തൎജ്ജിക്ക tarǰikka S. To threaten ശിക്ഷകളാൽ
അവരെ തൎജ്ജിച്ചു TR.; ദുൎജ്ജനങ്ങളും അവനെ
ത’ക്കും PT. blame.
തൎജ്ജിതൻ Bhg. blamed, abused. (part.)

തൎണ്ണം tarṇam S. (തരുണം). & — കം A calf.
തൎണ്ണകപാലൻ Sah. a calf-herd.

തൎപ്പണം tarpaṇam (G. terpō) S. 1. Satiety,
satisfaction = തൃപ്തി. 2. libation to gratify
the manes of ancestors, ത. ചെയ്ക, തൎപ്പിക്ക =
ഊക്ക; with Acc. പിതൃദേവാദികളെ ത’ച്ചു Bhg.

തൎപ്പരൻ tarparaǹ T. തൎറപരൻ, (S. തല്പരൻ)
as if from തൻ; The self-existent തരവേണം
ഇതുസമയേ തൎപ്പരാനന്തസഖേ നിഷ്കളാനന്ത
ശിവ സച്ചിദാനന്ദ ഗുരുവേ SidD. (= Siva).


55

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/455&oldid=184601" എന്ന താളിൽനിന്ന് ശേഖരിച്ചത്