താൾ:CiXIV68.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അച്ചോ — അജീൎണ്ണം 10 അജീവ — അഞ്ച്

അച്ചോ aččō (Voc. of അച്ചൻ ?) Ιnterj. of sur-
prise, pain = അയ്യോ. അച്ചോ കേൾ VC. hear
oh friend, also അഛ്ശോ VyM.

അച്യുതൻ aǰyuδaǹ S. (not falling) Vishṇu.
അച്യുതി constancy V1.

അഛ്ശം aččham S. Dear, transparent, pure;
അഛ്ശമാം ഒരു പക്ഷി അഛ്ശശീലന്മാരെ രക്ഷി
ക്കും Kei N 2.

അഛ്ശൻ aččhaǹ (= അച്ചൻ modern) 1.
Father. അഛ്ശൻ എന്ന് ഉണ്ണികൾ എന്നെവിളി
ച്ചീടും SG. അഛ്ശാ എന്നിങ്ങനെ ചൊല്ലി കേണു
CG. (a child when flogged). 2. mother’s
brother V1. 3. Sir.

അഛ്ശഛ്ശൻ, അഛ്ശമ്മ father’s parents (Cann.)
അഛ്ശി = അച്ചി mother, lady V1.

അഛ്ശോ = അച്ചോ f. i. അഛ്ശോ എന്നെ കൊല്ലു
ന്നുവോ MR.

അഛ്ശിന്നം aččhinnam S. Undivided; അഛ്ശിന്ന
ഭക്ത്യാഭജിക്ക Si P 3.

І. അജം aǰam S. Unborn, അജൻ Brahma.

ІІ. അജം aǰam f. അജ (aɤos, leader S. അജ് aɤω)
Goat. അജഗരം S. a boa = പന്നഗം Bhg. അജ
മേധയാഗം sacrifice of goat MC. അജപാലൻ
goat-herd. അജഗജാന്തരം (prov.) difference
between goat and elephant.

അജയം aǰayam S. = അപജയം Defeat. പില്പാ
ടു കാണാം ജയവും അജയവും Bhr 7.

അജരം aǰaram S. Never getting old (po.)

അജസ്രം aǰasram S. Uninterruptedly; അജ
സ്രം കാമങ്ങൾ അനുഭവിക്ക KR.

അജാഗ്രത aǰāgraδa S. Carelessness.

അജിനം aǰinam S. (ІІ അജം) Hide used as seat
(po.)

അജിരം aǰiram S. (running √ അജ) Yard f.
i. of houses, battle-field, അജിരം അടിച്ചു തളി
ച്ചു (po.)

അജിമാശി (P. āzmāish) Examination,
rough calculation (of produce). അജിമാശിക്കു
ചെന്നു ശോധന ചെയ്തു, പൈമാശിക്കും അജി
മാശിക്കും പോകുന്ന കാൎയ്യസ്ഥന്മാർ MR.

അജീൎണ്ണം aǰīrṇam S. (not worn out)
Іndigestion, also അജീൎണ്ണത.

അജീവനി aǰīvani S. Death. അജീവി
dead V1.

അജേയൻ aǰēyaǹ S. Invincible. വാനവരാ
ലും അജേയൻ AR 6.

അജ്ഞൻ aǰńaǹ S. Ignorant, അജ്ഞത igno-
rance, അ. പോക്കിനാൻ വാക്കുകൊണ്ടു CG.

അജ്ഞാതം unknown, അജ്ഞാതവാസം കഴിക്ക
living incognito Bhr.

അജ്ഞാനം ignorance, chiefly religious.

അജ്ഞാനി ignorant, pagan.

അജ്ഞേയം not to be known (po.)

അഞ്ചം ańǰam A cup, small vessel (med.)

അഞ്ചലം ańǰalam S. (√ അഞ്ച് bend) End,
border. ജിഹ്വാഞ്ചലേ (po.) = നാവിൻ അഗ്ര
ത്തിൽ.

І. അഞ്ചൽ ańǰal 5. (a C. to divide = അംശം)
Orig. a stage, relay; now letter-post. അഞ്ചൽ
ഓടുക to run post. അഞ്ചൽക്കൂലി postage, അ
ഞ്ച(ൽ)ല്പുര post-office, അഞ്ചല്ക്കാരൻ post-
runner, അഞ്ചൽ വഴിക്കു കൊടുത്തയച്ച കത്തു,
അഞ്ചലിൽ അറിയിക്കാൻ TR.

ІІ. അഞ്ചൽ V. N. of അഞ്ചുക.

അഞ്ചിതം ańǰiδam S. (√ അഞ്ച്) 1.
Honored, revered, അഞ്ചിതമായുള്ള പുഞ്ചിരി തൂ
കീട്ടു CG. 2. (as if from അഞ്ചുക) the feeling
of awe. തിങ്കൾ ആ പുഞ്ചിരിത്തൂമകൊണ്ട് അഞ്ചി
തമായി CG. felt himself defeated. 3. adv.
awfully. അമ്പുകൾ തന്മേൽ അഞ്ചിതം പൊഴിയ
പ്പൊഴിയ RC. 88.

അഞ്ച് ańǰu̥ M. (T. corruption of ഐന്തു, see
ഐ) ആകുന്നതഞ്ചും വിലക്കി ഞാനോ TP.
remonstrated often enough.

അഞ്ചെട്ടാളുകൾ VyM. some persons.

Cpds. അഞ്ചടി a short (moral) song.

അഞ്ചമ്പൻ having 5 arrows, Kāma, also അഞ്ച
ലരമ്പൻ (po.) അഞ്ചാം fifth, അഞ്ചാമൻ, അ
ഞ്ചാമതു.

അഞ്ചാംപനി measles, catarrh Ѵ1.

അഞ്ചാം പുര the 5th or additional room in a
native house, used for stores and as prison.
അഞ്ചാം പുരയിലാക്ക shut up in it, as a
woman suspected; അഞ്ചാം പുരയിൽ കട
ന്നു TP.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/32&oldid=184176" എന്ന താളിൽനിന്ന് ശേഖരിച്ചത്