താൾ:CiXIV68.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉക്കളം — ഉഗ്രം 122 ഉങ്കു — ഉച്ചം

ഉക്കച്ചൊറി (1) carbuncle boil.

ഉക്കറ്റവൻ 1. hip-shot (thro' debauchery).
2. helpless.
ഉക്കറ്റിരിക്ക‍ (loc.) to sit resting on the haunches
(also ഉക്കിച്ചിരിക്ക).
ഉക്കൽ = ഉക്കം T. M. 1. ഉക്കൽ തന്മേൽ തട്ടി
ക്കൊണ്ടു Bhr. വലത്തേ, ഇടത്തേ ഉ. 2. ഉക്ക
ലിൽ പൊട്ടിയതു stalks springing up from
& near the root of some kinds of rice-plants
& forming a കുണ്ട.

ഉക്കളം ukkaḷam T. Te. aM. Advanced guard,
night patrol V1.

ഉക്കഴുത്തു ukkaḻuttụ (ഉ) Women's neck-orna-
ment, gold collar V1. also ഉക്കെട്ടു So M. ഉക്ക
ഴുത്തു കഴുത്തിൽ ഉറപ്പിപ്പാൻ മിക്കതും ൪ നാഴിക
താമസം po.

ഉക്കു ukkụ (C. Te. steel, strength = ഊക്കു, ഉരിക്കു)
പട്ടണത്തിൽനിന്നെ ഉക്കുസംഭാരം ൫ വലിയ
തോക്കു വന്നു TR. (letter of Coḍagu rāǰa) Ammu-
nitions?

ഉക്കുക, ക്കി ukkuɤa (C. Tu. to boil up. T.
ഉകു to fall) 1. To start, lean to one side as
one falling പത്ത് എട്ട് ഉക്കി പോയി (loc.)
2. V1. to rot in water as wood T. C. Tu.

ഉക്കുടി ukkuḍi (ഉ) Veranda or outside corner
of a house. ഉ'യിൽ പാൎക്ക to live homeless on
the bounty of others.

ഉക്തം uktam S. (part. വച്) Said, a saying.—
ഇത്ഥം ഭൃഗുവിനാൽ ഉക്തനായ രാമൻ Brhm P.
addressed, spoken to. —
ഉക്തി word. ബൌദ്ധന്മാരുടെ ഉക്തി വീണു KU.
the B. were defeated in argument.
ഉക്തവാൻ, ഊചീവാൻ po. having said.
ഉക്ഥം a Vedic sentence.

ഉക്ഷം ukšam S. & ഉക്ഷാവ് Bull.

ഉക്ഷിതം sprinkled രക്തത്തിനാൽ ഉക്ഷിതാംഗ
നായി PT.
ഉക്ഷ്യം KR. the 2nd day of Ašvamēdham.

ഉഖ ukha S. Pot, saucepan. — also ഉരൽ.

ഉഗ്രം ugram S. (ഉജ = വജ) 1. Vehement,
passionate, as വാക്കു. — ഉഗ്രമൂൎത്തി terrible.
2. heat of sun or pepper.
നാസി ഉഗ്രം a complaint of the nose V1.
ഉഗ്രത 1. vehemence. 2. intensity of heat, etc.
ഉഗ്രൻ Siva.

ഉഗ്രശൂല a certain colic. ഉ'ലെക്കു ലക്ഷണം
പുളി തട്ടുമ്പോൾ ഏറേ നോക a med.

ഉഗ്രാണം 1. loftiness, pride V1. ഉഗ്രാണിക്ക
den V. (B. ഉക്രാണം crying from anger).
2. T. C. Te. Tu. storehouse, granary, ഊണി
ന്നും ഉഗ്രാണത്തിന്നും മുമ്പു prov. foremost
in the matter of provender.

ഉങ്കു uṅgu So. = ഊക്കു Strength (C. Te. ഉക്കു).
ഉങ്കൻ = ഊക്കൻ.

ഉങ്കുണം uṅguṇam S. = ഉൽകുണം Bug, louse.

ഉങ്ങു uṅṅụ = പുങ്ങു Bauhinia variegata, yields
lampoil.

ഉചിതം uǰiδam S. (part, ഉച, wont, suiting)
1. Proper, suitable ഉചിതവരം തരുവൻ Nal 2.
സുന്ദരീരത്നം ലഭിപ്പാൻ ഉചിതൻ deserving to
get. തങ്ങൾ തങ്ങൾക്കുചിതന്മാൎക്കു ശിഷ്ടർ Bhr.
ഉചിതക്കുട്ടി fine, strong child. 2. M. manly
feeling of honour.
ഉചിതം കെട്ടവൻ a reprobate.
ഉചിതക്കാരൻ a man of honour V1.
ഉചിതം ചെയ്ത to retaliate നടത്താതേ KU.
ഉചിതമുള്ള നായർ ഇന്ന് ഒന്നും ഇല്ല TP. നല്ല
ഉയിതം കാട്ടി (vu.) ഉചിതത്തിന്നിളെച്ചീടൊ
ല്ല (Anj.)

ഉച്ച učča M. 1. (S. ഉച്ചം) Top. ഉച്ചയിൽ കുടുമ
യും KU. (= ഉച്ചി) ഉച്ചന്തല crown of the head V1.
ഉച്ചെണ്ണ see ഉച്ചി 2. height of sun, noon
ഉച്ചെക്കേത്തേച്ചോറു വെക്ക TP. to cook dinner.
ഉച്ചെക്കകത്തു forenoon അകത്തു മൂടി ഉ. exactly
at noon. ഉച്ചതിരിഞ്ഞു afternoon. — also
height of age, ഉച്ചയായി he is above 50 years.
ഉച്ചമലരി Pentapetes phoenicea, its flower
ഉ'പ്പൂ GP.
ഉച്ചെലി a plant, also ഒച്ചെലി ഉച്ചെലിയിൻ
തോൽ ഉഴിക TP. a home remedy.
ഉച്ചമാളൻ (മഹാകാളൻ) a Paradēvata.

ഉച്ചു uččụ (C. purging, Te. ഉരുചു) 1. In ഉച്ചു
പിടിക്ക also ഉന്തു പിടിക്ക to become mouldy
or slippery as after rain B. 2. Palg. = ഉൎപ്പ
ശി, ഊൎപ്പച്ച. 3. No. = ബുദ്ധിവരൾ്ച — ഉ. പി
ടിച്ചവൻ, ഉച്ചൻ a crack-brained man.

ഉച്ചം uččam S. (ഉൽ + അഞ്ച) High, height,
ഉ'ത്തിൽ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/144&oldid=184289" എന്ന താളിൽനിന്ന് ശേഖരിച്ചത്