താൾ:CiXIV46.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ൎവ്വെ ദഹീനം വിനൊദിച്ചിരിക്കയും അല്പകാലം കൊണ്ടു നാസ്തി
യാം ഒട്ടും വികല്പമില്ലെന്നു ധരിച്ചു കൊൾകഭവാൻ– കാകൻ
പറഞ്ഞിതു സത്യം കഥിപ്പതിനെകൻ ഭവാനെവകൂൎമ്മചൂഡാ
മണെ– സത്തുക്കൾക്കാപത്തു വന്നാൽ നികത്തുവാൻ സത്തു
ക്കൾ തന്നെ സമൎത്ഥരാകുംദൃഢം– ആനക്കുഴിയിൽ നിന്നാന
യെക്കെറ്റുവാൻ ആനയല്ലാതെ പിന്നെകനുണ്ടാകുമൊ–
കുണ്ടുള്ളകായലുന്തൊടുമന്വെഷിച്ചു കൊണ്ടുനടക്കുന്നു മത്സ്യാ
ദി ജന്തുക്കൾ– വെണ്ടും മധുവുള്ള പുഷ്പങ്ങളിൽ ചെന്നു വണ്ടും
മധുരസമുണ്ടുമെവീടുന്നു– രാജഹംസങ്ങളും രാജീവ വൃന്ദ
ത്തിൽ ആ ജീവനാന്തംവസിക്കുന്നുമന്ദരാ– എന്നതുപൊ
ലെ ഹിരണ്യൻ തവാന്തികെ വന്നുവസിക്കുന്നു ഞാനുമവ്വണ്ണ
മെ–

ഇത്ഥംപറഞ്ഞങ്ങിരിക്കും ദശാന്തരെലുബ്ധകാ സ്ത്ര
ത്തെ ഭയപ്പെട്ടൊരുമൃഗം ചിത്രാംഗനെന്നുപെരായവൻ
വെഗെന തത്രാഗമിച്ചൊരു നെരത്തുമന്ദരൻ– സ്വാഗതം
ചൊദിച്ചു സല്കാരവും ചെയ്തു– വെഗതൊ ഭൊജനം നല്കിപ്പ
റഞ്ഞിതു– എങ്ങുന്നു താനത്ര വന്നുമഹാമതെ– ഞങ്ങടെ ദി
ക്കിനെ ശുദ്ധമാക്കീടുവാൻ– പാടവമൊടെ പറഞ്ഞു ചിത്രാം
ഗനും– വെടനെപ്പെടിച്ചു മണ്ടിവരുന്നു ഞാൻ– പ്രൌഢരാം
നിങ്ങളെക്കണ്ടനെരം നമുക്കാടലെല്ലാമിന്നു തീൎന്നുകൂൎമ്മെ
ശ്വരാ– മന്ദരൻ ചൊല്ലിനാൻ ഇദ്ദിക്കുതന്നുടെ മന്ദിരമെന്നു
ധരിച്ചുകൊൾകഭവാൻ– ഒന്നിനും ദുഃഖമില്ലെന്നൊടു കൂടി
യാൽ ഇന്നുതുടങ്ങിമൽപ്രാണതുല്യൻ ഭവാൻ– ആഖുപ്ര
വരൻ ഹിരണ്യനിദ്ദെഹവും കാകപ്രവീരനും രണ്ടുപെർമുന്ന
മെ അത്രാഗമിച്ചിതുമിത്ര ഭാവാൽ ഇന്നുചിത്രാംഗനാകും
ഭവാനും തഥാവിധൻ– മന്യെ സുഹൃല്ലാഭസമ്പത്തിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/92&oldid=194775" എന്ന താളിൽനിന്ന് ശേഖരിച്ചത്