താൾ:CiXIV46.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

കൂട്ടമൊ ഏകനൊ– ഏകനെയുള്ളു സമൂഹമില്ലാസഖെ– ഏ
കനെങ്കിൽ തന്റെ ഭിക്ഷാന്ന ഭക്ഷണം ഒന്നു തന്നെകാൎയ്യ
മെന്നു വരികയില്ലന്യപ്രയൊജനമുണ്ടായ്വരും ദൃഢം– എള്ളു
പകരം കൊടുത്തുതാനിങ്ങൊട്ടും എള്ളു മെടിക്കുന്ന ചണ്ഡാ
ലിമാതാവിനന്യമായിട്ടൊരുകാരണമുണ്ടെന്നു ധന്യനാം വി
പ്രനൊരുത്തൻ പറഞ്ഞിതു– എങ്ങിനെ സംഗതിയെന്നു
ചൂഡാകൎണ്ണൻ– എങ്കിലൊ കെട്ടുകൊൾ്കെന്നു ബൃഹൽ
സ്ഫിക്കും–

(3. സ്ത്രീ എള്ളു കൊടുത്ത് എള്ളു മെടിച്ചതു.)

ഞാനൊരു വിപ്രന്റെ മന്ദിരെചെന്നുടൻ സ്നാനവും ചെ
യ്തുവസിക്കും ദശാന്തരെ ചൊന്നാൻ ഗൃഹസ്ഥൻ
ഗൃഹണിയൊടിങ്ങൊട്ടു വന്നാലുമൊന്നുണ്ടുവെണ്ടു ന
മുക്കെടൊ– നാളക്കറുത്തവാവൂട്ടുവാൻ ഒന്നുരണ്ടാ
ളെ ക്ഷണിച്ചെച്ചു പൊന്നു ഞാനിന്നെടൊ– എള്ളു പുല്ലാ
ജ്യഭൊജ്യാദിസംഭാരങ്ങൾ എല്ലാം വഴിപൊലെ സംഭരി
ച്ചീടുക– ചൊല്ലിനാളപ്പൊൾ ഗൃഹണിയും നമ്മുടെ ഇല്ലത്തൊ
രു വസ്തുവില്ലാസംഭാരങ്ങൾ– കൊപം കലൎന്നു ചൊന്നാൻ
ദ്വിജൻനിന്നുടെ ലൊഭം ചിതമല്ല പൊടിവിലക്ഷണെ–
അന്നന്നു കൃത്യം കഴിക്കെണമല്ലാതെ പിന്നെക്കു നാളെ
ക്കു മറ്റന്നാളെക്കെന്നും– അങ്ങിനെ സംഭരിക്കുന്ന മൎത്യ
നുമെൽ എങ്ങിനെ കൎമ്മമെന്നാരാനറിഞ്ഞിതൊ–

(4. കുറുക്കൻ വില്ലും തിന്നു ചത്തതു)

പണ്ടൊരു കാട്ടാളനസ്ത്രവും ചാപവും കൊണ്ടുപുറപ്പെട്ടു
കാടുപുക്കീടിനാൻ– മാനിനെ ശസ്ത്രംപ്രയൊഗിച്ചു
കൊന്നുടൻ– താനെച്ചുമന്നുനടന്നു പൊകുംവി
ധൌ– വമ്പനായുള്ളൊരു പന്നിയെ കണ്ടു നല്ലമ്പു
പ്രയൊഗിച്ച നെരമപ്പന്നിയും– വെടനെച്ചാടിക്കടിച്ചു കൊ
ന്നാശു താൻ– കൂടെപ്പതിച്ചു മരിച്ചു വീണീടിനാൻ– ദംഷ്ട്രി

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/87&oldid=194782" എന്ന താളിൽനിന്ന് ശേഖരിച്ചത്