താൾ:CiXIV46.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ചെയ്യുന്നതുണ്ടു ഞാൻ– ലൊഹവും ലൊഹവും തങ്ങളിൽ
ചെരുവാൻ മൊഹമുണ്ടെങ്കിൽ ദ്രവിപ്പിച്ചു ചെൎക്കെണം–പ
ക്ഷീമൃഗാദിയെ സ്വാധീനമാക്കുവാൻ ഭക്ഷണം മാധുൎയ്യ
മൊടു കൊടുക്കെണം– വിത്തം കൊടുത്തും ഭയപ്പെടുത്തും
മൂഢമൎത്യരെ സ്വാധീനമാക്കാം പതുക്കവെ– സാധുക്കൾ ത
ങ്ങളിൽ ചെരുവാനെകദാ സന്ദൎശ്ശനമ്മാത്രമെവെണ്ടു മൂഷി
കാ– മണ്കുടംവെക്കം പിളൎക്കാമിദംപുനഃ സംഘടിപ്പിപ്പാൻ
മഹാപ്രയത്നം സഖെ– പൊൻകുടം പൊട്ടിക്ക വൈഷമ്യമാ
യതു സംഘടിപ്പിപ്പാൻ പരാധീനമില്ലെടൊ– ദുൎജ്ജനാശ്ലെ
ഷവും സജ്ജനാശ്ലെഷവും ഇച്ചൊന്നപൊലെ ഭവിക്കും
ഹിരണ്യകാ– ഇന്നതു കൊണ്ടു ഭവദ്ദൎശനാദെവ വന്നിതു ന
മ്മുടെ സംബന്ധമുത്തമം– ചൊന്നാൻ ഹിരണ്യകൻ നന്നെ
ടൊ വായസാനിന്നൊടു സംഗമം ഭംഗമില്ലെതുമെ– സൊ
പകാരം മിത്രലക്ഷണം പ്രായെണ സാപകാരം ശത്രുലക്ഷ
ണം കെവലം– ആജീവനാന്തം ഭവിക്കെണമെ പിണ്ഡഭൊ
ജിയാം നിന്നൊടു സഖ്യം നമുക്കെടൊ– ഇത്ഥം നഖത്തൊ
ടുമാംസം കണക്കനെ ബദ്ധം തദാകാകമൂഷിക സ്നെഹവും–
അന്നപാനാദിചെയ്തീടുവാന്മൂഷികൻ തന്നുടെ പൊത്തിന്ന
കത്തു പുക്കീടിനാൻ– തൊഷിച്ചു കാകൻകടുവാ ഭുജിച്ചതിൽ
ശെഷിച്ചമാംസംഭുജിച്ചുവന്നീടിനാൻ–

കാകൻ പറഞ്ഞു ഹിരണ്യനൊടെകദാ പൊകുന്നു ഞാ
നെടൊ മറ്റൊരുകാനനെ– ഇദ്ദിക്കിലഷ്ടിക്കുകഷ്ടിച്ചു കിട്ടു
ന്ന തൊട്ടുംനമുക്കു സുഖം വരുന്നില്ലെടൊ– അങ്ങൊരു ദിക്കി
ൽ സരസ്സുണ്ടു നിൎമ്മലം അങ്ങൊരു ചങ്ങാതിയുമുണ്ടുബുദ്ധിമാ
ൻ– മന്ദരനെന്നു പെരായുള്ളമൽബന്ധു– സുന്ദരൻ ധാൎമ്മിക
ൻ കൂൎമ്മാധിനായകൻ– മത്സഖിയാകുന്നമന്ദരൻ വെണ്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/84&oldid=194786" എന്ന താളിൽനിന്ന് ശേഖരിച്ചത്