താൾ:CiXIV46.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

ഹരം–

എന്നതുകൊണ്ടു ചൊന്നെൻ ദുഷ്ടബുദ്ധിയെപ്പൊലെ നഷ്ട
നാ കൊലാഭവനെന്നുടെ സഹൊദരാ– പിന്നെയുംകരടകൻ
ചൊല്ലിനാൻ ദമനകാ– നിന്നുടെ ദുസ്സാമൎത്ഥ്യം കൊണ്ടഹൊ
കുലക്ഷയം– വാരിരാശിയിലൊളമാറ്റിലെ ഒഴുക്കുള്ളു– നാ
രി വിശ്വാസത്തൊളം ബന്ധുസ്നെഹവുമുള്ളു– സൂചകശ്രുതി
യൊളം മന്ത്രഗൊപനമുള്ളു– നീചനന്ദനനൊളം നിൎമ്മലകുലമു
ള്ളു– ശാഠ്യമുള്ളവരൊടു ശാഠ്യവും വെണന്താനും– പാഠ്യമാമൊ
രുവൈദ്യം കെട്ടിട്ടില്ലയൊഭവാൻ– ആയിരന്തുലാമിരിമ്പൊ
ക്കവെകൂട്ടി തന്റെ വായിലാക്കിനാനൊരുമൂഷികൻ യസ്മി
ൻ ദെശെ– അദ്ദെശെശ്യെനനാകും പക്ഷിയും വണിക്കി
ന്റെ പുത്രനെ കൊണ്ടുപൊയെന്നുള്ളതുവരാത്തതൊ– എ
ങ്ങിനെയതെന്നുടൻ ചൊദിച്ചുദമനകൻ– എങ്കിലൊകെൾ്ക്കെന്നു
രചെയ്തിതുകരടകൻ–

(16.ഇരിമ്പുതിന്നുന്ന എലിയും ബാലനെ എടുക്കുന്ന പരന്തും.)

പണ്ടൊരു നഗരത്തിൽ വാണിഭം ചെയ്തുകൂട്ടിക്കൊണ്ടൊ
രു വണിക്കുതാൻ തന്നുടെ സുഹൃത്താകും വാണിഭക്കാ
രൻ കൈയിലമ്പതുഭാരം ലൊഹം പ്രാണവിശ്വാസം
മൂലം സൂക്ഷിപ്പാൻ കൊടുത്തവൻ വിത്തവിക്രയ
ഞ്ചെയ്വാൻ ഗമിച്ചു തെക്കെദിക്കിൽ– പത്തുമാസങ്ങ
ൾ തത്രതാമസിച്ചിങ്ങുവന്നു തന്നുടെ സുഹൃത്തൊടു ചൊദിച്ചു–
സഖെമുന്നം തന്നുടെ വക്കൽതന്നലൊഹത്തെ തരികെടൊ–
എന്നുടെ വീട്ടിൽ ബഹുമൂഷികന്മാരുണ്ടവർ തിന്നുതിന്നിരിമ്പെ
ല്ലാമില്ലാതായ്വന്നു കഷ്ടം– എന്തു ഞാൻ ചെയ്വെനെന്നു ചെട്ടി
യുമുരചെയ്തു ബന്ധുവെങ്കിലുമവൻ എത്രയുമ്മഹാധൂൎത്തൻ– ആ
യതുകെട്ടുമറ്റെചെട്ടിയും വിചാരിച്ചു– മായമിപ്പറഞ്ഞതുമറെച്ചുവെച്ചെ✱

✱ മറിച്ചാനിവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/74&oldid=194803" എന്ന താളിൽനിന്ന് ശേഖരിച്ചത്