താൾ:CiXIV46.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

വരും ഞങ്ങളും കൂടെവരും– ഭവ്യരാമമാത്യന്മാർ ചൊദിക്കു
ന്നെരം ഭവാൻ ദിവ്യവാക്യത്തെ✱ പറഞ്ഞീടെണം നിഗൂഢമാ
യി–ദ്രവ്യത്തെ മൊഷ്ടിച്ചതു ധൎമ്മബുദ്ധിതാനെന്നു സൎവ്വരും
കെൾക്കെപ്പറഞ്ഞീടെണമെന്നാൽ മതി– ദുഷ്ടബുദ്ധിയൊടുര
ചെയ്തിതു ജനകനും– നഷ്ടമാം നീയും ഞാനുമിങ്ങിനെ ചെയ്തീ
ടിനാൽ ഏവനുമുപായത്തെച്ചിന്തിക്കുന്നെരം തന്നെ കെ
വലമപായത്തെച്ചിന്തിച്ചെ ഗുണംവരൂ– സ്വൈരമായിബ ക
ത്തിന്റെ മുട്ടകൾ തിന്നുംസൎപ്പം കീരിയാൽ താനും തന്റെമക്ക
ളും നശിച്ചല്ലൊ– എങ്ങിനെയതെന്നുടൻ ചൊദിച്ചു ദുഷ്ടബുദ്ധി–
സംഗതിപ്രകാരത്തെ ചൊല്ലിനാൻ ജനകനും–

(15. കൊക്കു കീരിയെ വിളിച്ചു സൎപ്പത്തെയും തന്നെയും നശിപ്പിച്ചതു.)

പൊക്കമുള്ളൊരു വൃക്ഷെകൊക്കിന്റെ കളത്രവും
കൊക്കുമായ്വിനൊദിച്ചു തത്രമെവീടുംകാലം– കൊ
ക്കിന്റെ ഗൃഹണി പെറ്റുണ്ടാകും ശിശുക്കളെ ഒക്ക
വെയൊരുസൎപ്പം വന്നുടൻ ഭക്ഷിക്കുന്നു– ദുഃഖിതനാ
യിബകം ചെന്നൊരുവാപീതീരെനില്ക്കുന്നനെരം ത
ന്റെ ബന്ധുവാങ്കുളീരകൻ ചൊദിച്ചു താൻ എന്തെടൊ ഖെ
ദിച്ചു വസിക്കുന്നു– ഖെദത്തിന്മൂലംബകം ഞണ്ടിനെ ഗ്രഹിപ്പി
ച്ചു–ഞണ്ടുമങ്ങുപദെശഞ്ചൊല്ലിനാൻ– മത്സ്യങ്ങളെ കൊ
ണ്ടുപൊയിക്കീരി നിത്യംവസിക്കും പൊത്തിൽ നിന്നു പന്നഗം
പാൎക്കുന്നൊരു സുഷിരത്തൊളമൊക്കെ ചിന്നിയിട്ടെച്ചു ഭവാ
ൻ സ്വസ്ഥനായിരുന്നാലും– അന്നെരം നകുലവും മത്സ്യവൃന്ദ
ത്തെയെല്ലാം തിന്നുതിന്നഹിയുടെരന്ധ്രത്തിൽ ചെന്നുകെറും–
പന്നഗത്തെയും പുത്രന്മാരെയുമെല്ലാം കീരി കൊന്നൊടുക്കീടു
മെന്നാൽ തന്നുടെ താപം തീരും– എന്നതു കെട്ടുബകം
ബന്ധുവാം കുളീരെന്ദ്രൻ ചൊന്നതുപൊലെ ചെയ്തു പന്നഗം

✱ കാവ്യത്തെ

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/72&oldid=194806" എന്ന താളിൽനിന്ന് ശേഖരിച്ചത്