താൾ:CiXIV46.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

സൌഹാൎദ്ദവും മൌഢ്യം വെർവിടാതെ കണ്ടുള്ളൊരു ധ
ൎമ്മങ്ങളും ലൊകരെദ്വെഷിച്ചു കൊണ്ടുണ്ടാകും‌ ധനങ്ങളും
ലൌകികം കൂടാതുള്ള സാധുസൽക്കാരങ്ങളും നിത്യവും
സുഖിച്ചിരുന്നുള്ള വിദ്യാഭ്യാസവും ചിത്തപാരുഷ്യത്തൊടെ
കാമിനീ സംസൎഗ്ഗവും ഇഛ്ശിക്കും പുരുഷന്മാർ എത്രയുമധ
മന്മാർ– തുഛ്ശബുദ്ധികൾ✱ അവരെന്നു ബൊധിക്കഭവാൻ– ബാ
ലകാ ദമനകാ നിന്നുടെ പിതാവിന്റെ ശീലമിന്നുപമിക്കാം
നിന്നുടെശീലംകണ്ടാൽ– താതന്റെ സ്വഭാവവും പുത്രന്റെ
സ്വഭാവവും ഭെദമില്ലെന്നുപറയുന്നതുപരമാൎത്ഥം– കൈ
തമെലുണ്ടാകുന്ന കായ്ക്കൾക്കു✱✱മുള്ളുണ്ടെല്ലൊ– കൈത
വപ്രയൊഗങ്ങൾ✱✱✱ താതങ്കൽ നിന്നുണ്ടായി– എന്തിനുഹി
തൊപദെശത്തെ ഞാൻചെയ്തീടുന്നു– ചിന്തയിൽ നിണക്കൊ
രുനെൎവ്വഴികാണുന്നില്ല– നല്ലൊരു കടുപ്പമുള്ളായുധം
കല്ലിൽ വെച്ചു തല്ലിയാൽ വളയുമൊ പൊട്ടുകെയുള്ളുദൃഢം–
നല്ലൊരു സൂചീമുഖി പക്ഷി താൻകുരങ്ങിനു നല്ലതു പറഞ്ഞി
ട്ടു തനിക്കുനാശം വന്നു– എങ്ങിനെ അതെന്നുടൻ ചൊ
ദിച്ചു ദമനകൻ എങ്കിൽ നീ കെൾക്കെണമെന്നുരചെയ്തിതു
കരടകൻ–

(13. ബുദ്ധിഉപദെശിക്കുന്ന പക്ഷിക്കു കുരങ്ങിനാൽ നാശം)

മൎക്കടക്കൂട്ടം മഹാശീതത്തെ സഹിയാഞ്ഞു ഒക്കവെ
വിറച്ചൊരുദിക്കിൽ വന്നിരിക്കുമ്പൊൾ– തീക്കന
ൽ തിരഞ്ഞൊരു വാനരൻ പുറപ്പെട്ടാൻ– നീക്കമില്ലെ
ടൊ നല്ലതീയിതാ പറക്കുന്നു എന്നുനിശ്ചയിച്ച
വൻ ചെന്നുടൻമിന്നാമിനുങ്ങെന്നുള്ളപ്രാണി

✱ കൃഛ്രബുദ്ധികൾ
✱✱ ചക്കയിൽ
✱✱✱ പ്രധാനങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/68&oldid=194811" എന്ന താളിൽനിന്ന് ശേഖരിച്ചത്