താൾ:CiXIV46.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

കിഞ്ചിൽ– ഏതൊരു ദിക്കിൽ വെണ്ടു നമുക്കുപ്രസവമെന്നാ
തുരീഭാവത്തൊടെ ചൊദിച്ചനെരംപക്ഷി– വാരിധിതീരെ
പെറ്റുകൊൾ്കയെന്നുര ചെയ്തു– വാരിധി തീരമപായസ്ഥാനമെ
ന്നങ്ങവൾ– ഉക്തവാൻ കുളക്കൊഴി സാഗരം നമ്മെവെൽ
വാൻ ശക്തനല്ലെടെബാലെ– ശങ്കഎന്തിനുവാഴിൽ– ടി
ട്ടിഭി ചൊന്നാൾ അംബുരാശിയും നീയും തമ്മിൽ ഒട്ടു മെയടു
ക്കയില്ലെന്തൊരു മൊഹംനാഥ– തന്നെത്താനറികയെ
ന്നുള്ളതു വൈഷമ്യമായ് വന്നുവൊമതുമൂലമാപത്തു ഭവി
ച്ചീടും– തന്നുള്ളിൽ വിചാരമുണ്ടെന്നാകിലനൎത്ഥങ്ങൾ വന്നു
പൊകയുമില്ലാ വൈഷമ്യമെങ്ങുമില്ലാ– ചൊല്ലിനാനതുനെരം
ടിട്ടിഭം മഹാധീമാൻ– വല്ലഭെവരികനീവാക്കുകൾ കെൾക്ക
വെണ്ടു– ബന്ധുക്കൾ പറയുന്ന സൽഗുണം ഗ്രഹിക്കാത്ത ജ
ന്തുക്കൾമൂഢത്വം കൊണ്ടന്ധരായ്പതിച്ചീടും– ബന്ധുവാക്യ
ത്തെ ശ്രവിക്കായ്ക കൊണ്ടൊരുകൂൎമ്മം ബന്ധമെന്നിയെ വീ
ണുചത്തുപൊയെല്ലൊമുന്നം– എങ്ങനെയതെന്നവൾ കെ
ട്ടാലുമെന്നുകാന്തൻ–

(11. ബന്ധുവാക്യംകെളാത്ത ആമയുടെ അപായം)

അങ്ങൊരുദിക്കിലൊരുവാപിയിൽ മെവീടുന്ന ക
ഛ്ശപം കംബുഗ്രീവമെന്നുപെർ സരസ്സിന്റെ കഛ്ശ
ത്തിൽ സുഖിച്ചുമെ വീടിനാന്മഹാഭാഗ്യൻ– സങ്ക
ടെ സഹായിപ്പാൻ മിത്രങ്ങൾരണ്ടുണ്ടുപൊൽ– സ
ങ്കടൻ വികടനും രാജഹംസന്മാരവർ– വൎഷമില്ലായ്മ കൊ
ണ്ടുഖിന്നരാമവർ തമ്മിൽ കൎഷ സന്താപം കൊണ്ടു താന്ത
ന്മാരുരചെയ്തു– മറ്റൊരു സരസ്സിങ്കൽ പൊകനാമെ
ടൊ വെള്ളം വറ്റുകയില്ലാതുള്ളവാപികൾ പലതുണ്ടു– നമ്മു
ടെ കംബുഗ്രീവകൂൎമ്മത്തൊടറിയിച്ചു സമ്മതി വരുത്തി കൊ
ണ്ടാശു പൊകെണന്താനും– ഇങ്ങിനെ കൂൎമ്മത്തൊടു ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/61&oldid=194821" എന്ന താളിൽനിന്ന് ശേഖരിച്ചത്