താൾ:CiXIV46.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ച്ചീടുവാൻ മഹായത്നം– മന്നവന്മാരും പിന്നെക്ഷുദ്രന്മാരൊ
ടു ചെൎന്നാൽ തന്നുടെ ഗുണം വൃഥാഭൂതമാമ സംശയം– നാടു
വാഴിയാം നൃപൻ ഹീനജാതിയെങ്കിലും കൂടുന്ന പരിജനം
നന്നെങ്കിൽ താനുംനന്നാം– ഗൃദ്ധ്രമെങ്കിലുമരയന്നങ്ങൾ ഭൃ
ത്യരായാൽ ഉത്തമനവനെന്നുവന്നീടും ക്രമത്താലെ– മാം
സത്തെ ഭുജിക്കുന്ന ഗൃദ്ധ്രങ്ങൾ ഭൃത്യരായാൽ ഹംസവുമി
ളപ്പെട്ടു നീചനായ്വരുന്ദൃഢം– കഷ്ടമിസിംഹെന്ദ്രനു നമ്മിലു
ള്ളൊരു സ്നെഹം ദുഷ്ടനാമൊരു മന്ത്രിമന്ത്രിച്ചു വെർപെടു
ത്തു– അങ്ങിനെ വരുന്താനും ദുൎജ്ജനം കൂടെക്കൂടെ സംഗ
തി നൊക്കിക്കൊണ്ടുമെഷണിപ്രയൊഗിച്ചാൽ എങ്ങി
നെയറിഞ്ഞു പൊകായിന്നു മഹാജനം– എങ്ങുമെഖല
ന്മാൎക്കൊ താഴ്ചയില്ലല്ലൊതാനും– വാക്കിനാൽ ബുധന്മാ
രെ ദൂഷണം ചൊല്ലിച്ചൊല്ലി നാക്കിനുതഴമ്പുറച്ചീടിനകൂട്ട
മല്ലൊ– ദുഷ്ടന്മാർ പലവിധം ദെദ്യത്തെച്ചെയ്തെങ്കിലും ഒട്ടു
മെ ഭെദിക്കയില്ലുത്തമക്ഷിതീശ്വരൻ– രാജതെജസ്സു
മിടിത്തീയുമെന്നിവരണ്ടും തെജസാം സമൂഹത്തിലെത്ര
യുമുൽകൃഷ്ടങ്ങൾ– മുന്നംഞാൻ പറഞ്ഞതു സൎവ്വത്രപ്രകാ
ശിക്കും– പിന്നെ ഞാൻ ചൊന്നതൊരുദിക്കിൽ മാത്രമെ
യുള്ളു– അത്രനിന്നപായത്തെ ശങ്കിച്ചു സിംഹത്തിന്റെ
ശത്രു സിംഹത്തെച്ചെന്നു സെവിപ്പാൻ ഭാവം ഇല്ലാ– അങ്ങ
നെ ചെയ്യാം എന്നു ചൊല്ലുന്നു ശാസ്ത്രങ്ങളിൽ– ഇങ്ങൊട്ടു
ദ്രൊഹിക്കുന്നൊൻ തൻഗുരുവെന്നാകിലും ദുൎമ്മദം തുടങ്ങി
യാൽ ദൂരവെയുപെക്ഷിച്ചു സന്മാൎഗ്ഗസ്ഥിതന്മാരെ സെവി
ക്കാമാപത്തിങ്കൽ– ആയതു നമുക്കിപ്പൊൾ ഭാവമില്ലവ
നൊടങ്ങായവണ്ണം ഞാൻ യുദ്ധം ചെയ്വതിനൊരുമ്പെട്ടെ
ൻ– ആയുധം നമുക്കിപ്പൊൾ എപ്പൊഴും പിരിയാതെ ആയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/59&oldid=194823" എന്ന താളിൽനിന്ന് ശേഖരിച്ചത്