താൾ:CiXIV46.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ക്കയെന്നുള്ളതു ചിതംവരാ– എങ്കിൽ നാംചാകെയുള്ളു
വെന്നു കാകനും ചൊന്നാൻ– എന്നതു കെട്ടുപറഞ്ഞീടിനാ
രിരു വരും– പട്ടിണി കിടക്കുന്ന സ്വാമിയെക്കൊണ്ടുതന്നെ
ഒട്ടകത്തിന്റെ വധം സമ്മതിപ്പിക്കവെണം– എത്രയും വിശ
ക്കുമ്പൊൾ പെറ്റമാതാവുതന്നെ പുത്രനെക്കൊന്നു തന്റെ
പ്രാണത്തെ രക്ഷിക്കുന്നു– മുട്ടുമ്പൊൾ സൎപ്പസ്ത്രീയും താൻപ്രസ
വിച്ചുള്ളൊരു മുട്ടകളൊട്ടും മടികൂടാതെ ഭക്ഷിക്കുന്നു– തന്നു
ടെ ജഠരത്തെ രക്ഷിപ്പാൻ ശരീരികൾ്ക്കിന്നതെ ചെയ്യാവു എ
ന്നില്ലെടൊ കാൎയ്യക്കാരെ– ക്ഷുത്തുവൎദ്ധിക്കുന്നെരം കാരു
ണ്യമില്ലാതാകും– സത്തുകൾക്കുപൊലും ഈജന്തുക്കൾ്ക്കെന്തു
പിന്നെ– ഇത്തരം വിചാരിച്ചു മൂവരുമൊരുമിച്ചു സത്വരംചെ
ന്നുമഹാസിംഹത്തെകൂപ്പീടിനാർ– കാകനങ്ങുണൎത്തിച്ചു ഭ
ക്ഷണദ്രവ്യങ്ങളിൽ എകമെന്നാലും ലഭിച്ചില്ല ഹൊകാന്താ
രത്തിൽ– എന്തുപായമെന്നതു ചൊദിച്ചു മദൊൽക്കടൻ–
ജന്തുഹിംസയല്ലാതെ പിന്നെയെന്തെന്നുകാകൻ– ഭക്ഷി
പ്പാനെന്തുവകകണ്ടുനിയെന്നു സിംഹം– ഭക്ഷിപ്പാൻ കഥന
കദ്ധ്വംസനമെന്നു കാകൻ– സിംഹവും ചെവിപൊത്തിക്കൊ
ണ്ടുതാനുരചെയ്തു– സാഹസം ശിവ ശിവ ചെയ്യരുതൊരുനാ
ളും അന്നദാനവും പിന്നെ ഗൊദാനം ഭൂമിദാനം തന്നുടെ ദെ
ഹദാനമിത്തരം ദാനങ്ങളിൽ ഉത്തമം അഭയദാനവ്രതം മ
ഹത്തരം തത്തഥാമയാകൃതമെങ്ങിനെ മൊചിക്കെണ്ടു– അ
ശ്വമെധാദിയാഗം ചെയ്തുള്ള ഫലത്തെക്കാളാശ്രി തത്രാണ
ത്തിനു പുണ്യമെറുന്നുദൃഢം– എന്നതുകെട്ടുകാകൻ ചൊ
ല്ലിനാനിതുസത്യം തന്നെ എങ്കിലും ഒരുശാസ്ത്രമുണ്ടടിയന്നും–
ഏകനെത്യജിച്ചിട്ടും കുലത്തെ രക്ഷിക്കെണം– ആകുലമെ
ന്ന്യെകുലം ത്യജിക്കാം ഗ്രാമസ്യാൎത്ഥെ– ഗ്രാമത്തെ ത്യജി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/57&oldid=194826" എന്ന താളിൽനിന്ന് ശേഖരിച്ചത്