താൾ:CiXIV46.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

രുടെ കൂട്ടന്തന്നിൽ ചെന്നകപ്പെട്ടാൽ സൌഖ്യമിങ്ങെന്നു
ള്ളതുമാൎക്കാനുംഭവിക്കുമൊ– ഏതൊരു കാലമെന്നുമാരി
ങ്ങു ബന്ധുവെന്നും– എതൊരുദെശമെന്നു മെപ്പൊഴും ചിന്തി
ക്കെണം– തന്നുടെ വരവെത്ര തന്നുടെ ചെലവെത്ര തന്നുടെ
ശക്തിയെത്ര താന്തന്നെയാരെന്നതും ഇപ്രകാരങ്ങളെല്ലാ
നെരവും വിചാരിക്കും സൽപുമാന്മാൎക്കു ദൊഷമൊന്നുമെവ
രാനില്ല– ഇക്കാലം നമുക്കെന്തു യൊഗ്യമെന്നതു കനിഞ്ഞ
ക്കാള ചൊദിച്ചതിന്നുത്തരമവഞ്ചൊന്നാൻ– രാജവിശ്വാ
സം കൊണ്ടുവന്നിഹ വസിക്കുന്നു പൂജനീയനാംഭവാനെന്ന
തുസത്യന്തന്നെ– എങ്കിലും നൃപന്മാരെ വിശ്വസിക്കരുതെ
ടൊ ശങ്കിച്ചു വസിക്കെണം സെവകനെന്നാകിലും– ദുൎജ്ജ
നങ്ങളിൽ ചെരും സ്ത്രീകളും നൃപന്മാരും സജ്ജനങ്ങളിൽ നി
ന്നുദ്രവ്യമുണ്ടാക്കീലല്ലൊ– നീച ജാതിക്കെ ധനംവൎദ്ധിപ്പൂമഴ
പെയ്താൽ നീചദിക്കിലെ നില്പുവെള്ളമെന്നതുദൃഢം– ദുഷ്ട
ന്മാരായുള്ളവർ മന്നവന്മാൎക്കുപാരം ഇഷ്ടന്മാരായി കാണുന്നി
ല്ലയൊ കാളശ്രെഷ്ഠ– ശിഷ്ടന്മാർ ഗുണംപറഞ്ഞെങ്കിലും ത
ത്ര നിന്നുഭ്രഷ്ടന്മാരാക്കുന്നതും സ്പഷ്ടമെകാണുന്നില്ലെ–

എന്നതുകെട്ടുചൊന്നാൻ ശങ്കയാസഞ്ജീവകൻ– എ
ന്നൊടു മഹാസിംഹം കൊപിച്ചീടുമൊസഖെ– ചൊല്ലിനാ
ൻ ദമനകൻ കാരണം കൊണ്ടുകൊപം വല്ലജാതിയുമു
ണ്ടാം ആയതുതീരുന്താനും– കാരണം കൂടാതെ താൻകൊ
പിക്കും നൃപന്മാരെ വാരണഞ്ചെയ്വാനാരാനുണ്ടാമൊ മ
ഹാമതെ– രാത്രിയിലൊരു സിംഹം തന്നെ വന്നൊരു ശ
ബ്ദം ഓൎക്കാതെ തടവിനാലതിനാൽ നാശംവന്നു– രാത്രി
യിലൊരു ശശംപെങ്കുതിരതന്മുമ്പിൽ പെൎത്തു ചെന്നതി
ന്മൂലം ആയവനറുതിയായി– രാത്രിയിലൊരുഹംസം പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/51&oldid=194834" എന്ന താളിൽനിന്ന് ശേഖരിച്ചത്