താൾ:CiXIV46.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ക്കണക്കുള്ള ദുഷ്ടന്മൂത്തുപൊവതിന്മുമ്പെ ചിക്കനെപ്പരിത്യ
ജിച്ചീടുന്ന നൃപൻ നൃപൻ– അന്നത്തിൽവിഷം കണ്ടാലാ
കവെ ത്യജിക്കെണം പിന്നെത്താനതിലൊട്ടുമാഗ്രഹി
ക്കയും വെണ്ടാ– പല്ലുകളിളകിയാലപ്പൊഴെ പറിക്കെണം
തെല്ലുപെക്ഷിച്ചാൽ ശെഷമുള്ളതുമിളകിപ്പൊം– ദുഷ്ടനാ
മമാത്യന്റെ കൂട്ടക്കാരരെ കൂടെ പെട്ടന്നു മൂലഛ്ശെദം ചെ
യ്യാതെസുഖംവരാ– തൊട്ടുതിന്നവരുടെ മക്കൾക്കും പെണ്ണു
ങ്ങൾക്കും തട്ടുമിദ്ദൊഷമവൎക്കിണങ്ങുമില്ലാതാകും– നമ്മു
ടെ സഞ്ജീവകൻ സ്വാതന്ത്ര്യം തുടങ്ങുന്നു– സമ്മതമല്ലിപ്രജ
കൾക്കിവൻ കാൎയ്യക്കാരൻ– നാളെക്കുഗുണം വരുത്തീടുവാ
ൻ വിചാരമിക്കാളെക്കു ഭവിക്കുമൊ കാൎയ്യമൊന്നറിയാ
മൊ– കണ്ടത്തിൽനുകം വെച്ചുകണ്ടത്തിലുഴവിന്നു കൊണ്ടു
പൊയാക്കെണ്ടുന്ന പണ്ടമല്ലയൊയിവൻ– എന്തിനുകാ
ൎയ്യക്കാരനിങ്ങിനെയൊരുത്തനെ സന്ധിപ്പിക്കുന്നു നൃപൻ
താന്തന്നെ പൊരാഞ്ഞിട്ടൊ– സ്നെഹവും കൎയ്യാകാൎയ്യ
ജ്ഞാനവും തികഞ്ഞൊരു ദെഹമെന്നാകിലവൻ മന്ത്രിയാ
യെന്നാൽ കൊള്ളാം– ലക്ഷണമില്ലാതുള്ള മന്ത്രികൾ ര
ണ്ടുനെരം ഭക്ഷണം കഴിച്ചുറങ്ങീടുവാന്മാത്രംകൊള്ളാം– അ
ങ്ങിനെയുള്ളപുമാനെങ്ങാനും കാണ്മാനുണ്ടൊ– തിങ്ങിന
ധനങ്കണ്ടാലാഗ്രഹം കൂടാതെയും അംഗനമാരെക്കണ്ടാലാ
ശയില്ലാതെ കണ്ടും തങ്ങടെ ദ്രവ്യത്തിങ്കൽ താല്പൎയ്യമില്ലാതെ
യും തങ്ങടെ ഗൃഹങ്ങളിൽ സമ്പത്തുള്ളവർ രാജപുംഗ
വൻ തന്നെ സെവിച്ചീടുവാൻ പുറപ്പെടാ– ശക്തിയുമില്ലാ ഗൃ
ഹെ ഭുക്തിക്കുമില്ലാത്തവൻ ഭക്തിയും ഭാവിച്ചു കൊണ്ടെ
പ്പൊഴും പ്രഭുക്കടെ ഭൃത്യരായിട്ടും ചിലർ കാൎയ്യസ്ഥന്മാരായി
ട്ടും നിത്യരായിട്ടുംചിലർകാരിയക്കാരായിട്ടും– പണ്ടാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/45&oldid=194843" എന്ന താളിൽനിന്ന് ശേഖരിച്ചത്