താൾ:CiXIV46.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ചെയ്തു വധിച്ചുകടുഞ്ചൊരകുടിച്ചെ തൃപ്തിയുള്ളു– എന്നതു കൊ
ണ്ടുചൊന്നെൻ തന്നുടെ ബലങ്കാട്ടാം ധന്യരാകുന്നൊര
ന്നം ഭക്ഷിപ്പാൻ ചിതംപൊരാ–പട്ടിയങ്ങുരുളയും കൊണ്ടു ചെ
ല്ലുമ്പൊൾ അവൻ കാട്ടുന്ന ഗൊഷ്ടികണ്ടാലെത്രയുംചിരിയാ
കും– വട്ടത്തിലൊടും പിന്നെ വാലങ്ങുവിറപ്പിക്കും മുട്ടുകൾ കുത്തി
ക്കുനിഞ്ഞൂഴിയിൽ പറ്റിതാഴും– പെട്ടന്നു ദാതാവിന്റെവക്ത്ര
വുമുദരവും ഒട്ടൊട്ടുനൊക്കിചിലശബ്ദങ്ങൾ പുറപ്പെടീച്ചിങ്ങിനെ
വികൃതികൾ കാട്ടാതെ ഭക്ഷിപ്പാൻ തൻ ചങ്ങാതിക്കൊരു
നാളും സംഗതി വരത്തില്ല– കുംഭിരാജനു തിന്മാൻവാശ്ശതും
കൊടുത്തെന്നാൽ സംഭ്രമം കൂടാതവൻമെടിച്ചു ഭക്ഷിച്ചീടും–
ഗംഭീരവിലൊകനഭാവവും ഭയങ്കരം– വമ്പനാം പുരുഷന്റെ
ഭാവമിങ്ങിനെവെണ്ടു– തന്നുടെ വിദ്യകൊണ്ടും തന്നുടെ ശൌ
ൎയ്യം കൊണ്ടും തന്നുദരത്തെ പൂരിക്കുന്നവൻ മഹാധന്യൻ–
ശ്വാവിനെപൊലെ കിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ കെവലം
കൃമിപ്രായമെന്നതെ ചൊല‌്വാനുള്ളു– വിക്രമം കൊണ്ടും വിജ്ഞാ
നാദികൾ കൊണ്ടുംപത്തു ദിക്കുകൾ വെളുപ്പിക്കും കീൎത്തിധാവ
ള്യത്തൊടെ യാതൊരുപുമാൻ മഹാമാനിയായി ജീവിക്കുന്നു
നീതിമാനവൻ ജീവ ജീവനെന്നുരചെയ്യാം.മറ്റുള്ളമഹാമൂഢ
ൻ കൊറ്റിന്നുമാത്രം കൊള്ളാം– മുറ്റുമീഗുണമൊന്നും പറ്റാ
തെ ജീവിക്കുന്നൊൻ പെറ്റമാതാവിനുള്ള യൌവനമാകുംവൃ
ക്ഷം പറ്റഖണ്ഡിപ്പാനൊരു കൊടാലി തന്നെയവൻ– ആരാ
നും വെലിയിട്ടുകൈക്കൊട്ടു കെൾ്ക്കുന്നെരം പാരാതെ പറന്നുടൻ
ചെന്നങ്ങുപിണ്ഡം കൊത്തി തിന്നു കൊണ്ടിരിക്കുന്ന കാകനും
ജീവിക്കുന്നു– എന്നതു പൊലെമഹാമന്ദനും ജീവിക്കുന്നു– സ്വ
ല്പ ബുദ്ധിയായുള്ള മാനുഷൻ മഹാദീനൻ സ്വല്പലാഭത്തെ കൊ
ണ്ടു തല്ക്ഷണംപ്രസാദിക്കും– അല്പമാം ജലാധാരം പൂരിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/18&oldid=194889" എന്ന താളിൽനിന്ന് ശേഖരിച്ചത്