താൾ:CiXIV46.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

രാജൊപമൻ– മംഗലാകാരന്മഹീപാലശെഖരൻ നിങ്ങൾക്കുനീതി
ശാസ്ത്രത്തെ ഗ്രഹിപ്പിച്ചു നിൎമ്മല ജ്ഞാനമുണ്ടാക്കുവാൻ നമ്മൊടു കല്പി
ച്ചതൊക്കവെ സാധിച്ചു ചെറ്റും വികല്പമില്ലെതും വിവെകമെകം
സുഖം– ജനകനുടെ നികടഭൂവികനിവനൊടു ചെന്നുടൻ ജാതസ
ന്തൊഷം വണങ്ങുവിൻ ബാലരെ– പഞ്ചതന്ത്രം പഠിച്ചീടും ജനങ്ങ
ൾ്ക്കു നെഞ്ചകത്തെറ്റം വിവെകമുണ്ടായ്വരും– സഞ്ചിതാനന്ദം സമ
സ്തകൃത്യാകൃത്യ സഞ്ചിന്തനത്തിന്നു പാത്രമാകും ദൃഢം– സരസ
തരമിതിവചനരചനമുര ചെയ്തുടൻ സൊമശൎമ്മാഖ്യൻ മഹീസുരാ
ഗ്രെസരൻ പാടലിപുത്രാധിനാഥന്റെ മക്കൾക്കു പാടവ പ്രൌഢ
ത്വമുണ്ടാക്കിമെല്ലവെ ദക്ഷിണന്മാരാം കുമാരകന്മാരൊടു ദക്ഷി
ണവാങ്ങിഗമിച്ചു സുമംഗലം–✱

ഇതി ശ്രീമൽ പഞ്ചതന്ത്രപ്രകരണെ അസംപ്രെക്ഷ്യകാ
രിത്വം നാമപഞ്ചമതന്ത്രംസമാപ്തഃ

(ചകാരകഥാമ്പിതംസൂക്തയുക്തം ശ്രീവിഷ്ണുശൎമ്മാനൃപനീതിശാസ്ത്രം)

✱ സംസ്കൃതത്തിൽഉള്ള അപരീക്ഷിതകാരിതംഎന്നപഞ്ചമ
തന്ത്രത്തിൽ പതിനഞ്ചുകഥകൾ അടങ്ങിയിരിക്കുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/139&oldid=194711" എന്ന താളിൽനിന്ന് ശേഖരിച്ചത്