താൾ:CiXIV46.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

ക്കുന്നുവാസരം– സ്വജനധനരഹിതനവനൊരു ദിനമെദൃഛ്ശ
യാ സ്വപ്നത്തിലെകനെക്കണ്ടു വരുന്നതു– ദിവ്യപുമാനവൻബാ
ലനൊടൂചിവാൻ ദ്രവ്യമില്ലാഞ്ഞു ദുഃഖിക്കവെണ്ടാ ഭവാൻ– കാല
ത്തെഴു നീറ്റുകാലും വദനവും ചാലവെശുദ്ധിവരുത്തിവസിക്കനീ–
മഹിതഗുണഗണമുടയയതികളിഹമൂന്നുപെർ മദ്ധ്യാഹ്നകാലെ
വരുവർ തവാന്തികെ– ഭിക്ഷുക്കൾ മൂവരും വന്നാലവരെ നീ ത
ല്ക്ഷണം വാൾ കൊണ്ടടിച്ചു കൊന്നീടുക– ഭിക്ഷുക്കൾ മൂവരുമന്നെ
രമെ മൂന്നുനിക്ഷെപ കുംഭങ്ങളായ്പിറന്നീടുമെ– നിയതമിതിപുരു
ഷവരനരുളിഗതവാനസൌ– നിദ്രാവസാനെ വിധവകുമാ
രകൻ പാരാതെ കാലത്തെഴുനീറ്റു സത്വരം ക്ഷൌരാദി ശു
ദ്ധി വരുത്തിക്കുളിച്ചുടൻ– സപദിനിജനിലയമതിലവികലമിരു
ന്നാശു സന്യാസിമാരെ പ്രതീക്ഷിച്ചുമെവിനാൻ– മദ്ധ്യാഹ്നകാ
ലത്തുമൂന്നുസന്യാസിമാർ മാദ്ധ്യം ദിനസ്നാനമാചരിച്ചഞ്ജസാ
വന്നുവണിക്കിന്റെ മുറ്റത്തിരുന്നിതു– വന്ദനം ചെയ്തുവണിക്കും
പതുക്കവെ കണ്ണുമടച്ചങ്ങിരിക്കുംയതികളെ ദണ്ഡുമെടുത്തങ്ങ
ടിച്ചു മടിയാതെ– നിമിഷമഥയതികളവരനഘകനകാഞ്ചിത
നിക്ഷെപകുംഭങ്ങളായ്തീൎന്നു മൂവരും– പൊന്നും പണങ്ങളുംസ
മ്പൂണ്ണമായുള്ള പൊന്നിൻ ഘടങ്ങളെക്കണ്ടുവണീശ്വരൻ ചെ
ന്നു വലംവെച്ചു വന്ദിച്ചെടുത്തങ്ങു തന്നുടെ ഭണ്ഡാര ഗെഹത്തി
ലാക്കിനാൻ–

ക്ഷൌരകത്തിന്നൊരുപൊന്നുരൂപാ കൊടുത്താരും ഗ്ര
ഹിക്കാതെയങ്ങയച്ചീടിനാൻ– നവകനകഘട ജനനചരിത
മതുകണ്ടുടൻ നാവിതന്മാന സെവിസ്മയിച്ചീടിനാൻ– സന്യാസി
മാൎകളെത്തച്ചു കൊന്നാലുടൻ സന്യാസകുംഭങ്ങൾ സംഭവിച്ചീ
ടുമെന്നിത്രനാളും ഗ്രഹിച്ചില്ലഹൊ–ഞാനിനിതത്ര കണ്ടീടുന്ന ഭി
ക്ഷുക്കളെതല്ലി നിഗ്രഹിച്ചും കൊണ്ടുനിക്ഷെപകുംഭം പരിഗ്രഹിച്ചീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/137&oldid=194714" എന്ന താളിൽനിന്ന് ശേഖരിച്ചത്