താൾ:CiXIV46.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

ൽ–മന്ത്രിവായസന്മാരുമിങ്ങിനെ വികൃതമാക്കീട്ടവർ വിട്ടീടി
നാർ– എന്നതു കെട്ടുമന്ത്രിശ്രെഷ്ഠരെ വെറെവിളിച്ചെങ്ങി
നെ വെണ്ടുവെന്നു ചിന്തിച്ചാനമൎദ്ദനൻ– കുക്കുരാക്ഷനും വക്ത്ര
ക പൊതന്ദിപ്താക്ഷനും മുഷ്കരന്മാരാം മൂന്നുമന്ത്രികളുരചെയ്തു–
ദൂതരെകുലചെയ്കയൊഗ്യമല്ലെന്നു കെൾ്പു– ഭീതനാമിവനുടെ
ഭീതിയുമൊഴിച്ചുടൻ നൂതനങ്ങളായുള്ള മാംസശൊണിതം
നൽകി പ്രീതനാക്കീടെണമെന്നെങ്ങൾക്കു തൊന്നീടുന്നു–
ദീനരിൽ കൃപവെണം എന്നതു ധരിച്ചാലും– ധീരാത്മാവമ
ൎദ്ദനൻ പിന്നെയുംബകനെന്നു പെരായുള്ള മാത്യനെ വിളിച്ചു
ചൊദിച്ചിതു– കാകമന്ത്രിയെ കുലചെയ്കയൊ മൊചിക്കയൊ
ലൊകവീരനാം ഭവാനെങ്ങിനെയഭിപ്രായം– ഉക്തവാൻ
ബകാമാത്യൻ ദീനനെ കുലചെയ്കയുക്തമല്ലിതു സ്വാമിൻ അ
ഞ്ജസാരക്ഷിക്കെണം– ബ്രഹ്മരാക്ഷസന്താനും ചൊരനും
രക്ഷിച്ചുപൊൽ ബ്രാഹ്മണനെയുമദ്ദെഹത്തിന്റെ ഗൊ
ക്കളെയും– എങ്ങിനെയെന്നു സ്വാമികെട്ടാലുമെന്നു ബ
കൻ–

(6. ബ്രഹ്മരാക്ഷസനും ചൊരനും ഒരു ബ്രാഹ്മണനെയും പശുക്കളെയും രക്ഷിച്ചതു.)

തിങ്ങിനതിമിരത്താൽ പൂൎണ്ണമായൊരു നിശിദുഷ്ട
നാമൊരു ചൊരൻ വിപ്രനു പ്രതിഗ്രഹം കിട്ടിയപശു
രണ്ടുണ്ടായതു മൊഷ്ടിപ്പാനായി ബ്രാഹ്മണ ഗൃഹം
നൊക്കിപ്പൊകുമ്പൊൾ– മാൎഗ്ഗെ ഒരു ബ്രഹ്മരാക്ഷസ
നെയും കണ്ടെത്തിയദൃഛ്ശയാ– ആരെടൊ താനെ
ന്നഥ ചൊദിച്ചു ചൊരൻ ധീരൻ– ആരെടൊ താനെ
ന്നതുബ്രഹ്മരക്ഷസ്സും ചൊന്നാൻ– തസ്കരൻ ഞാനെന്നവ
ൻ– രാക്ഷസഞാനെന്നന്യൻ– തസ്കരൻ ഭവാനെങ്ങുപൊ
കുന്നു പറകെടൊ– വിപ്രന്റെ ഗൃഹന്തന്നിൽ രണ്ടുഗൊക്കളു
ണ്ടതു ക്ഷിപ്രം മൊഷ്ടിപ്പാനായ് പൊകുന്നു–താനെങ്ങെടൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/116&oldid=194744" എന്ന താളിൽനിന്ന് ശേഖരിച്ചത്