താൾ:CiXIV46.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ങ്ങുപടമെറിചുറ്റുമങ്ങിരുന്നവർ കാൎയ്യത്തെ വിചാരിച്ചു
അഞ്ചുപെർ സ്വരൂപികൾ മന്ത്രികൾ മനക്കാമ്പിൽ ചഞ്ച
ലം കൂടാതവർ സ്വാമിയെപ്രണമിച്ചു– ഏകനങ്ങുദ്ദീപകൻ
രണ്ടാമൻ സന്ദീപകൻ മൂന്നാമൻ പ്രദീപകൻ നാലാമൻ ആ
ദീപകൻ അഞ്ചാമൻ ചിരഞ്ജീവി ഇങ്ങിനെ സചിവന്മാർ അ
ഞ്ചുപെർ സമൎത്ഥന്മാരെല്ലാരുമിരിക്കുമ്പൊൾ– ആരെയും
ഭെദം കൂടാതാസ്ഥയാമെഘവൎണ്ണൻ ധീരതകൊണ്ടു പറ
ഞ്ഞീടിനാന്മനൊഗതം മന്ത്രിവീരന്മാരാകും നിങ്ങടെ നി
ഗൂഢമാം മന്ത്രശക്തികൊണ്ടല്ലൊ നമ്മുടെരാജ്യങ്ങളിൽ
സ്ഥാനവുമ്മാനങ്ങളുമങ്കവുഞ്ചുങ്കങ്ങളും ഊനമെന്നിയെ
വൎത്തിച്ചിങ്ങിനെ ചെൎന്നീടുന്നു– ഇക്കാലം ശത്രുക്കൾ വന്നി
ങ്ങിനെ ബഹുതരം ധിക്കാരം പ്രവൃത്തിച്ചു നിഗ്രഹമെറ്റം
ചെയ്തു– വന്നതു വന്നുയിനിമെല്പെട്ടു പരിഭവം വന്നു പൊകാ
തെവൈരിനിഗ്രഹം ചെയ്തു കൊൾ്വാൻ എന്തിനിനല്ലു നമു
ക്കെന്നതു മനക്കാമ്പിൽ ചിന്തിച്ചു പറഞ്ഞാലും മന്ത്രിപുംഗ
വന്മാരെ–

എന്നതുകെട്ടു പറഞ്ഞീടിനാനുദ്ദീപകൻ എന്നുടെമ
തമുള്ളിൽ തൊന്നിയ തുണൎത്തിക്കാം– ഉഗ്ര വിക്രമന്മാരാം
ശത്രുക്കൾവന്നുനെൎത്താൽ നിഗ്രഹം ചെയ്തു ജയിച്ചീടുക പ
രാധീനം– മറ്റൊരുദിക്കിൽ മാറിപ്പാൎക്കയെന്നതും കൊ
ള്ളാം– മറ്റൊരു ബലവാനെസ്സെവചെയ്കിലും കൊള്ളാം–
വന്നുപദ്രവിക്കുന്ന വൈരിയെ തന്നെശീഘ്രം ചെന്നങ്ങു
സമാശ്രയം ചെയ്കയെന്നാലും കൊള്ളാം– ഇങ്ങിനെമൂന്നു
നയം ദുൎബ്ബലന്മാൎക്കു യൊഗ്യം തിങ്ങിനബലമുള്ളവൈരി
കൾ വരുന്നെരം– ചൊല്ലിനാൻ സദ്ദീപകൻ ഇദ്ദെഹമ്പ
റഞ്ഞതു നല്ലൊരുനീതിമാൎഗ്ഗമെങ്കിലും ചിതംവരാ– ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/100&oldid=194764" എന്ന താളിൽനിന്ന് ശേഖരിച്ചത്