താൾ:CiXIV40a.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ട്ടും അത ശ്രുതിപ്പെട്ടിരിക്കുന്ന ദേശം ആകുന്നു.

മതം.—കുറെ ഇന്ദുക്കാരുള്ളവർ ഒഴികെ മഹമ്മദ മതക്കാരാകുന്നു.

൭. അജ്മീർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം പടിഞ്ഞാറ മൂൽ
താനാലും വടക്കും വടക്ക കിഴക്കും ദെല്ഹിയാലും കിഴക്ക അഗ്രായാലും മാ
ൽവായാലും തെക്ക കിഴക്ക മാൽവായാലും തെക്ക ഗുജെറാത്തിനാലും കു
ച്ചിനാലും പടിഞ്ഞാറ സിന്ധിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ഭാതനീർ എന്നും ബിഖാനീർ എ
ന്നും നാഗോർ എന്നും യസൽമീർ എന്നും യോദപൂര എന്നും ജയപൂര
എന്നും അജ്മീർ ചിത്തോൻ എന്നും ഉദയപൂര എന്നും ബുന്ദി എ
ന്നും കോട്ടാ എന്നും നീമക്ക എന്നും ആകുന്നു.

ജയപൂര ഇന്ദ്യായിലുള്ളതിൽ മഹാ ഭംഗിയായിട്ടും ക്രമമായിട്ടും പ
ണിയപ്പെട്ടിട്ടുള്ള ഒരു പട്ടണം ആകുന്നു. അതിലെ തെരുവുകൾ മിക്ക
തും കാഴ്ചെക്ക യൂറോപ്പിലുള്ള നഗരങ്ങൾക്ക ശരി ആകുന്നു.

അജ്മീർ എന്ന പട്ടണം ഒരു കോട്ട കെട്ടപ്പെട്ട കുന്നിന്റെ താഴെ
ആകുന്നു. അത ഒരിക്കൽ ആ ദേശത്തിന്റെ തലസ്ഥാനവും വലിയതും
വൎദ്ധനവുമുള്ള നഗരമായിരുന്നു. ഇംഗ്ലീഷകാൎക്ക ഇവിടെ ഒരു കച്ചവ
ടസ്ഥലം ഉണ്ടായിരുന്നു. മഹമ്മദകാരുടെ അധികാരം വെച്ച മഹാരാ
ഷ്ട്രന്മാരുടെ അധികാരം തുടങ്ങിയ ഇടകൊണ്ട അതിന്ന മിക്കവാറും
നാശം വന്നിരുന്നു. എന്നാൽ ൧൮൧൮മാണ്ടിൽ അത ബ്രിത്തീഷകാൎക്ക വ
ന്നതിൽ പിന്നെ അത അധികമായിട്ട നന്നായി ഇപ്പോൾ ബഹു മോ
ടിയുള്ളതായി തീൎന്നിരിക്കുന്നു.

ചിത്തോർ ഏറിയ കാലം ഉദയപൂരിലെ തലസ്ഥാനമായിരുന്നു.
അതിന്റെ ബലം കൊണ്ടും സമ്പത്തകൊണ്ടും കേൾവിപ്പെട്ടും ഇരുന്നു.
മഹമ്മദകാർ പലപ്പോഴും അതിനെ ജയിച്ചു. എങ്കിലും അവരുടെ
സ്വന്തരാജ്യമായിട്ട ആക്കിയില്ല. അത ഇപ്പോഴും നല്ല പട്ടണം ആകു
ന്നു. അവിടെ നല്ല പണിയായിട്ടുള്ള അനേകം ക്ഷേത്രങ്ങളും മറ്റ
പണികളും വിശേഷാൽ ശിവന്നായിട്ട നൂറ അടി പൊക്കത്തിൽ ന
ന്നായി കൊത്തുപണി ചെയ്തതായിട്ട വെള്ളക്കല്ലുകൊണ്ട രണ്ട ഗോപുര
ങ്ങളും ഉണ്ട. ഇന്ദ്യായിൽ മഹാ ശക്തിയുള്ള കോട്ടകൾ ഉള്ളതിൽ ഒന്ന
ഇവിടെ പട്ടണത്തിന്റെ അരികെ നാലു നാഴിക നീളത്തിൽ ഒരു കി
ളൎന്നകുന്നിന്മേൽ നില്ക്കുന്നു.

ഉദയപൂര, ഇപ്പൊഴത്തെ തലസ്ഥാനം ആകുന്നു. അത ഒരു പൊയ്ക
യുടെ മട്ടെയ്ക്ക ആകുന്നു. പൊയ്കയുടെ മൂന്ന ഭാഗവും കാടും പാറയുമു
ള്ള കുന്നുകൾ ആകുന്നു. ൟ പൊയ്കയുടെ വക്കത്തുള്ള രാജധാനി മു
തലായവ ഒക്കെയും നന്നായി കൊത്തുപണി ചെയ്ത മാൎബൾക്കല്ലുകൾ
കൊണ്ട ആകുന്നു. മാൎബൾ കൊണ്ടും പളുങ്കകൊണ്ടും ഉണ്ടാക്കുന്ന സ്വ
രൂപങ്ങളും കളിക്കോപ്പുമുതലായവയും ഇവിടെനിന്ന സമീപെ ഉള്ള
ദേശങ്ങളിലേക്ക വില്പാനായിട്ട കൊണ്ടുപോകയും ചെയ്യുന്നു.

പ്രധാന ആറുകൾ.—ചുംബൽ എന്നും ബന്നാസ്സു എന്നും
ലൊനീ എന്നും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/97&oldid=179106" എന്ന താളിൽനിന്ന് ശേഖരിച്ചത്