താൾ:CiXIV40a.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ഴി ആകുന്നു. ഭാഗീരഥി അല്ലെങ്കിൽ കസ്സിംബൎസ്സാർ എന്ന പേരുള്ള
ആറ്റിന്റെ ഇരുവക്കിന്മേൽ പണിയപ്പെട്ടിരിക്കുന്നു. ൟ പട്ടണം വ
ലിയതാകുന്നു. എങ്കിലും അതിന്റെ വീടുമുതലായ പണികൾ മോടി
കേടായിട്ടിരിക്കുന്നു. ഏകദേശം ൧൬൦൦൦൦ കുടിയാന്മാർ അവിടെ പാ
ൎത്ത വളരെ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്നു.

പ്ലെസ്സീ എന്ന പട്ടണത്തിൽ ൧൭൫൭മാണ്ടിൽ ലൊൎഡക്ലൈവ എന്ന
വലിയ പടനായകന്റെ കീഴിലുള്ള ഇംഗ്ലീഷകാരും നവാബ സൂറാ
ജൂദദൌല്ട്ട എന്ന പേരുള്ള രാജാവിന്റെ കീഴിലുള്ള സൈന്യവും ത
മ്മിൽ കടുപ്പമായിട്ട പടപൊരുതി കുമ്പിനിയാർ രാജാവിനെയും അ
വന്റെ സൈന്യത്തെയും തോല്പിച്ചു. അത കാരണത്താൽ തന്നെ ബെ
ങ്കാൾ ദേശവും ഒടുക്കം ഇന്ദ്യാ മുഴുവനും കുമ്പിനിയാരുടെ അധികാര
ത്തിൻകീഴിലായി വന്നു.

ദക്ക എന്ന പട്ടണം മുന്നാളിൽ ഇന്ദ്യായിലുള്ള ഏറ്റവും വലിയവ
യും ഐശ്വൎയ്യവുമുള്ള പട്ടണങ്ങളിൽ ഒന്നായിരുന്നു. അത ബെങ്കാളിൽ മ
ഹമ്മദ സൎക്കാരുടെ കിഴക്കെ ഭാഗത്തിന്റെ തലസ്ഥാനമായിരുന്നു. ദക്ക
വലിയ പട്ടണം തന്നെ എങ്കിലും ക്രമക്കേടായിട്ട പണിയിക്കപ്പെട്ടിരി
ക്കുന്നു. ഏകദേശം ൧൮൦,൦൦൦ കുടിയാമ്മാർ അവിടെ പാൎക്കുന്നുണ്ട. ഇത
ഒരു വലിയ കച്ചവടസ്ഥലം ആകുന്നു. ൟ ദേശത്തിലെ വിശേഷമാ
യ നേരിയ തുണികൾക്കും മറ്റ പഞ്ഞികൊണ്ടുള്ള നല്ല വേലകൾക്കും
ആയികൊണ്ട യൂറോപ്പിലും ആസിയായിലും കേൾവിപ്പെട്ടിരിക്കുന്നു.
ൟ ദേശം നല്ല വിളവുള്ളതും ആകുന്നു.

കല്ക്കത്താ ഇന്ദ്യായിലെ ഒരു തലസ്ഥാനം ആകുന്നു. അത സമുദ്രത്തി
ൽനിന്ന ഏകദേശം നൂറനാഴിക ദൂരെ ഗംഗയുടെ പടിഞ്ഞാറെ കൈ
വഴിയുടെ കിഴക്ക വശത്ത ആകുന്നു. ആ കൈവഴിക്ക യൂറോപ്പകാർ
ഹൂഗ്ലി എന്നും നാട്ടുകാർ ഭാഗീരഥി എന്നും പേർ പറഞ്ഞ വരുന്നു. മേ
ലെഴുതിയ ആറ്റിൽ കൂടെ കപ്പൽ പോകും കല്ക്കത്തായിക്ക അരികെ
ൟ ആറ്റിന്ന ഒരു നാഴികയിൽ അധികം വീതി ഉണ്ട. കല്ക്കത്തായി
ക്ക വലിപ്പം വരുത്തിയത ഇംഗ്ലീഷകാരായിട്ട ആകുന്നു. ൧൭൧൭മാണ്ടി
ൽ അത മൺകുടിലുകളുള്ള ഒരു ചെറിയ ഗ്രാമം ആയിരുന്നു. ഇപ്പോൾ
അത രാജധാനികൾ എന്ന പോലെ ഭവനങ്ങൾ ഉള്ള ഒരു നഗരമാ
യിരിക്കുന്നു. ൦൭൫൩മാണ്ടിൽ ബെങ്കാളിലെ നവാബായ സൂറാജൂദദൌ
ല്ട്ട അതിനെ വളഞ്ഞ ഇംഗ്ലീഷകാരിൽനിന്നും പിടിച്ചു. അപ്പോൾ
൧൪൬ ഇംഗീഷകാരെ ഒരു കുടുസ്സായിട്ടുള്ള മുറിയിൽ പിടിച്ചിട്ടാറെ ൧൩
പേരൊഴികെ ശേഷം ഏല്ലാവരും അന്ന രാത്രികൊണ്ട ശ്വാസം മുട്ടി
ചാകയും ചെയ്തു. ആ നഗരത്തിൽ ൫൫൦൦൦൦ ആളുകളും ഉണ്ട. അതിൽ
ആസിയായിൽ എല്ലാവടത്തുനിന്നും വന്നിട്ടുള്ള ആളുകളും ഉണ്ട.

സിറാമ്‌പൂര എന്ന പട്ടണം ബഹു വെടിപ്പും നല്ല വൃത്തിയുമുള്ളതാകു
ന്നു. അത ഏറിയകാലമായിട്ട ദെയിൻകാൎക്കുള്ളതായിരുന്നു. ഇപ്പോൾ
ഇംഗീഷകാർ വിലെക്ക വാങ്ങിച്ചിരിക്കുന്നു.

ചണ്ടനഗർ ഫ്രാൻസകാൎക്കുള്ളതാകുന്നു. അവിടെ ൪൫൦൦൦൦ കുടിയാന
വന്മാർ ഉണ്ട.

കിഷനഗർ എന്നത ഒരു ദേശത്തിന്നും അതിന്റെ പ്രധാന പട്ടണ
ത്തിന്നും കൂടെയുള്ള പേർ ആകുന്നു. എന്നാൽ അവെക്ക നദ്യ എന്നും കൂ
ടെ കൂടെ പറഞ്ഞവരുന്നുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/92&oldid=179101" എന്ന താളിൽനിന്ന് ശേഖരിച്ചത്