താൾ:CiXIV40a.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

സ്മൎന്നാ അനഥോലിയായിലും ത്രെബിസോന്ദ റുമെലിയായിലും ആകുന്നു
ഇവ കൂടാതെ ചെറിയ ആസിയായിൽ ഉൾപ്രധാന നഗരങ്ങൾ ഉ
ണ്ട. അവ ഏതേതെന്നാൽ ബൂസ്സ എന്നും കൊനിയാ എന്നും തൊക്കാ
ത്ത എന്നും സിവ എന്നും ഇപ്പോൾ പേർ പറയുന്ന പട്ടണങ്ങൾ ആ
കുന്നു.

മലകൾ.—ചെറിയ ആസിയായിലുള്ള പ്രധാന മലകളുടെ പേ
രുകൾ തൊറുസ്സ എന്നും ഐഡർ എന്നും ഓലിമ്പുസ എന്നും ആകുന്നു.

ദ്വീപുകൾ.—ഇവയിൽ കേൾവിപ്പെട്ടവ പത്ത്മുസ എന്നും മിതു
ലേന എന്നും സീയൊ എന്നും സാമോസ എന്നും തെനിദൊസ എ
ന്നും റൊദെസ എന്നും കുപ്രൊസ എന്നും ആകുന്നു.

ആറുകൾ.—ഹെലിയസ എന്ന പണ്ടത്തെ പേരായ കിസ്സിൽ
ഏൎമാക്ക എന്ന ആറ കരിങ്കടലിലേക്ക ഒഴുകുന്നു. ഹെമുസ എന്ന പണ്ട
ത്തെ പേരായ സാഠാബാത്ത എന്നും മീയാണ്ടർ എന്ന പണ്ടത്തെ പേ
രായ മീണ്ടർ എന്നുമുള്ള രണ്ട ആറുകൾ പടിഞ്ഞാറ വശത്തുള്ള കടലി
ലേക്ക ഒഴുകുന്നു. ഇവ കൂടാതെ സ്തമാണ്ടർ എന്നും ഗ്രനിക്കസ എന്നും
സീമൊയ എന്നും പേരുള്ള കേൾവിപ്പെട്ട ആറുകൾ ഉണ്ട

ദേശരൂപം.—ചെറിയ ആസിയാ മലപ്രദേശം ആകുന്നു ആ
മലകൾക്ക വിശേഷമായ മുകൾപരപ്പുകൾ ഉണ്ട. കടലരികെയുള്ള ഭൂ
മിനല്ല വിളവുള്ള മൈതാന ഭൂമി ആകുന്നു.

ക്ലൈമെട്ട.*—ഇത നല്ല സുഖമുള്ളതും സന്തുഷ്ടിയുള്ളതും ആകുന്നു


* ഭൂമിയുടെ സമ രേഖ മുതൽ അതിന്റെ മുനകൾ വരെ ഒരു മുനയി
ങ്കൽ ആറ മാസത്തേക്ക ഇരിട്ടാകുവോളം മറ്റെ മുനയിങ്കൽ ആറ മാസ
ത്തേക്ക പകൽ ഏറുന്നു. എങ്ങിനെ എന്നാൽ സമ രേഖയ്ക്ക അടുത്തുള്ള
ദേശങ്ങളിൽ രാവും പകലും എല്ലായ്പൊഴും തുല്യമാകുന്നു. എന്നാൽ സ
മ രേഖയിൽനിന്ന ഏകദേശം ൬൦൦ ഇംഗ്ലിഷ നാഴിക ദൂരമുള്ള ദേശ
ങ്ങളിൽ ആണ്ടിൽ ഒരു ദിവസം പകൽ സമയത്തിന്ന ൧൳ നാഴിക കൂ
ടെ കൂടുവോളത്തിന്ന പകൽ ക്രമത്താലെ ഏറുന്നു. അങ്ങിനെ സമ
വരയിൽനിന്നുള്ള അകലം പോലെ ഒരു രാപകലത്തെ ഇട മുഴുവനും
ഇരിട്ടില്ലാതെ ഇരിക്കുന്നത വരെക്കും പകൽ ക്രമേണ ഏറുന്നു. അവി
ടെനിന്നും ഭൂമിയുടെ മുന വരെക്കും പകൽ സമയത്തെ കണക്ക കൂട്ടുന്നത
മാസം കൊണ്ട ആകുന്നു. അത എങ്ങിനെ എന്നാൽ, ഒന്നാമത. ഒരു
മാസത്തെ സമയം പകലുള്ള ഇടം. രണ്ടാമത രണ്ടുമാസത്തെ. ഇങ്ങിനെ
മുനയിങ്കൽ ആറ മാസത്തേക്ക ഇരിട്ടില്ലാതെ ഇരിക്കുന്നു. സമരേഖയു
ടെ വടക്ക വശത്ത പകൽ സമയം ഏറുന്തോറും തെക്കവശത്ത അത്ര
യും കുറയും തെക്കുവശത്ത പകൽ കൂടുംതോറും വടക്കവശത്ത പകൽ കു
റയും. അങ്ങനെ ആണ്ടിൽ ഓരൊസ്ഥലത്തിന്ന രാപകലുകളുടെ സമ
യം തുല്യമായിരിക്കുന്നു. സമരേഖയിൽ നിന്ന ഓരൊ മുനവരെക്കും പക
ൽ ഭേദങ്ങൾ ഓരോരൊ വശത്ത മുപ്പത ഇടകളായിട്ട പകുക്കപ്പെട്ടിരി
ക്കുന്നു. ൟ പകൽഭേദങ്ങളിൽ ഒാരോന്ന വരുന്ന ദേശത്തിന്ന ക്ലൈമെ
ട്ട എന്ന പേർ ഇടുന്നു. അങ്ങിനെ ഭൂമി മുഴുവനും കൂടെ ൬൦ ക്ലൈമെട്ടു
കൾ ഉണ്ട. ഇത കൂടാതെ ശീതോഷ്ണ ഭേദങ്ങളുള്ള ഓരൊ ചെറിയ ദിക്കി
ന്നും കൂടെ ക്ലൈമെട്ട എന്ന പേർ പറഞ്ഞ വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/66&oldid=179075" എന്ന താളിൽനിന്ന് ശേഖരിച്ചത്