താൾ:CiXIV40a.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ഉ. അത ഇന്ദ്യായിൽനിന്നും ഓസ്ത്രാലിയായിൽനിന്നും അഫ്രിക്കായെ
വേർതിരിക്കുന്നു. ആയത ഇന്ദ്യായും ഓസ്ത്രാലിയായും ഇന്ദ്യാ സമുദ്രത്തി
ന്റെ കിഴക്കെ ഭാഗത്തും അഫ്രിക്ക അതിന്റെ പടിഞ്ഞാറെ ഭാഗത്തും
ആകുന്നു.

ചോ. ആൎക്ടിക്കു സമുദ്രം എവിടെ ആകുന്നു.

ഉ. അത ഭൂമിയുടെ വടക്കെ അറ്റത്തിൽനിന്ന തെക്കോട്ട ൧൩൴ * ഡി
ഗ്രീകൾ വരെ ചുറ്റിയിരിക്കുന്ന സമുദ്രം ആകുന്നു.

ചോ. അൻതാൎക്ടിക്ക സമുദ്രം എവിടെ?

ഉ. ഭൂമിയുടെ തെക്കെ അറ്റത്തിൽ നിന്ന വടക്കോട്ട ൧൩൴ ഡിഗ്രീ
കൾ വരെ ചുറ്റിയിരിക്കുന്ന സമുദ്രം ആകുന്നു.


* ഒരു ഡിഗ്രി എന്നത ൬൯൴ ഇംഗ്ലീഷ നാഴിക ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/28&oldid=179036" എന്ന താളിൽനിന്ന് ശേഖരിച്ചത്