താൾ:CiXIV40a.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൭

എന്നും ഉള്ളവ ആകുന്നു. ലാമാ എന്നുള്ളത ഒരു ആടിനെക്കാൾ വലി
പ്പമുള്ള മൃഗം ആകുന്നു. അത പെറുകാൎക്ക ഏറ്റവും വിലയേറിയിട്ടുള്ള
താകുന്നു. അവ മലകളിൽ സഞ്ചരിക്കുന്നു. ഏറെ വെള്ളം കുടിപ്പാൻ
അവയ്ക്കു ആവശ്യം ഇല്ല ഒട്ടും പ്രയാസം കൂടാതെയും അബദ്ധം കൂടാ
തെയും അവ അപകടമുള്ള സ്ഥലങ്ങളിൽ കൂടി ചാടി നടക്കയും ചെ
യ്യുന്നു. കുതിരകൾക്ക പകരം അവയുടെ പുറത്ത ചരക്കുകളെ കേറ്റി
എടുപ്പിക്കയും ചെയ്തുവരുന്നു. അവയുടെ മാംസം തിമ്മാൻ നല്ലതും അ
വയുടെ രോമം കമ്പിളി മുതലായ ശീലത്തരങ്ങളെ ഉണ്ടാക്കുവാൻ കൊ
ള്ളാകുന്നതും ആകുന്നു.

കൊണ്ടൊർ എന്നുള്ളത ഏകദേശം കഴുക എന്ന പോലെയുള്ള ഒരു
മാതിരി പക്ഷി ആകുന്നു.

സ്പെയിൻകാർ പെറുവിനെ പിടിപ്പാനായിട്ട ൧൫൩൦ ആണ്ടിൽ അ
മെറിക്കായിലേക്ക ചെന്നപ്പൾ പെറു ശക്തിയുള്ളതും വലിപ്പമുള്ളതു
മായ രാജ്യം ആയിരുന്നു. അവർ ചില കാൎയ്യങ്ങളിൽ ആചാരമുള്ളവ
രും പണികൌശലങ്ങളിലും പഠിത്വത്തിലും അഭ്യസിച്ചവരും ആയിരു
ന്നു. എന്നാൽ അവർ വിഗ്രഹാരാധനക്കാരായിരുന്നു. ആദിത്യനെ വന്ദി
പ്പാനായിട്ട ഉണ്ടാക്കിയ ക്ഷേത്രത്തിന്റെ മുടിവുകൾ ഇന്നെവരെക്കും
നില്ക്കുന്നുണ്ട.

ചിലി എന്ന ദേശത്തെ കുറിച്ച.

ചിലി എന്ന ദേശം പെറുവിന്റെ തെക്കുവശത്ത ആകുന്നു. അത അ
ണ്ടെസ എന്ന മലെക്കും പടിഞ്ഞാറെ സമുദ്രത്തിന്നും ഇടയിലുള്ള നീള
മുള്ളതും വിസ്താരം കുറഞ്ഞതും വളരെ ഫലമുള്ളതുമായ ദേശം ആകുന്നു
അതിലെ പ്രധാന നഗരി സന്തിയാഗൊ എന്ന പേരുള്ളതാകുന്നു. വ
ല്പറായിസൊ എന്നും കൊൻസെഷ്യൻ എന്നും വൽദിവിയ എന്നും
പേരുകളുള്ള മൂന്ന തുറമുഖപട്ടണങ്ങൾ അവിടെ ഉണ്ട. ചിലിയിലെ
ക്ലൈമെട്ട ശരീരസൌഖ്യത്തിന നല്ലതാകുന്നു. അത ചൂടുള്ള ക്ലൈമെട്ടി
ൽ ആകുന്നു. എങ്കിലും ഒരു വശത്ത കടലിൽനിന്നും മറ്റെ വശത്ത മ
ലകളിൽനിന്നും തണുപ്പുള്ള കാറ്റ ചിലിയിൽ കൂടി ഊതുന്നതിനാൽ ക
ടുപ്പ ഉഷ്ണും അവിടെ എങ്ങും ഇല്ല. വൃക്ഷാദികളും സസ്യാദികളും കോ
തമ്പ മുതലായ ധാന്യങ്ങളും പഴങ്ങളും അവിടെ നന്നായി ഉണ്ടാകു
ന്നു. അവിടെ പൊന്നും വെള്ളിയും ചെമ്പും ൟയവുമുള്ള നല്ല തുരങ്ക
ങ്ങൾ ഉണ്ട. പെറു എന്ന പോലെ ചിലി ഒരു ജനാധിപത്യം ആകു
ന്നു.

പത്താഗോനിയാ എന്ന ദേശത്തെ കുറിച്ച.

പത്താഗോനിയാ എന്ന ദേശം തെക്കെ അമെറിക്കായുടെ തെക്കെ
അറ്റത്ത ഒരു ദേശം ആകുന്നു.

ൟ ദേശം അതിലെ നാട്ടുകാരുടെ അധികാരത്തിൻ കീഴിൽ ആകു
ന്നു. അവർ ക്രൂര ഭടാചാരക്കാരും മറ്റ മനുഷ്യരെക്കാൾ നെടിയവരും
ആകുന്നു. അവരുടെ കുപ്പായങ്ങൾ മൃഗങ്ങളുടെ തോൽ ആകുന്നു. ഉ
ഷ്ണത്തിനായിട്ട രോമമുള്ള വശത്തെ അവരുടെ ദേഹത്തോട തിരിച്ചു ഇ


T 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/245&oldid=179258" എന്ന താളിൽനിന്ന് ശേഖരിച്ചത്