താൾ:CiXIV40a.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൨

അഫ്രിക്കയുടെ ഉൾഭാഗങ്ങളിൽ കൊണ്ടുചെന്ന വിറ്റ പകരമായിട്ട ക
നകപ്പൊടിയെയും ആനകൊമ്പുകളെയും അടിമക്കാരെയും വാങ്ങിച്ച
എജിപ്തിലേക്ക കൊണ്ടുവന്ന വില്ക്കയും ചെയ്തവരുന്നു. ൟ ദേശത്തിൽ
നിന്ന നല്ല മാതിരി പഞ്ഞിയും ചണവും ചെറുചണത്തിന്റെ വിത്തും
സെന്നാ ഇലയും പശയും പോക്കചരക്കായിട്ട കേറ്റി അയച്ച വരുന്നു.

പഠിത്വവും മതവും.—പഠിത്വം വിശേഷമായിട്ടില്ല. എജി
പ്തിൽ പാൎക്കുന്നവർ മിക്കവരും മഹമ്മദകാരാകുന്നു. എന്നാൽ കൊപ്ത
കാരെന്ന വിളിക്കപ്പെട്ടവരായ പണ്ടത്തെ എജിപ്തുകാരിൽ ഏതാനും
പേർ ഇപ്പോൾ ഉണ്ട. അവരുടെ മതം ക്രിസ്ത്യാനി ആകുന്നു. എ
ങ്കിലും തുൎക്കാകാരുടെ ഞെരുക്കത്താൽ അവർ മോശക്കാരായി തീൎന്നത ത
ന്നെയുമല്ല; സത്യമാൎഗ്ഗത്തിൽനിന്ന വിട്ട മാറി റോമക്കാരെന്ന പോലെ
ആയിതീൎന്നിരിക്കുന്നു.

വിശേഷാദികൾ.—എജിപ്ത മഹാ പണ്ടെയുള്ള രാജ്യവും മ
റ്റെല്ലാ രാജ്യങ്ങളെക്കാൾ ഏറ്റവും ശ്രെഷ്ഠതയുള്ളതുമായിരുന്നു. അതി
ന്റെ ഒന്നാമത്തെ പേർ മിസ്രയിം എന്ന ആയിരുന്നു. അന്നുണ്ടായിരു
ന്ന എജിപ്തുകാർ മഹാ വിദ്വാന്മാരായിരുന്നു. അനേകം സംവത്സരങ്ങ
ൾക്ക മുമ്പെ ഉണ്ടാക്കിയ പണികളുടെ മുടിവുകൾ വളരെ ഉണ്ട. അത
തന്നെയുമല്ല. പിരാമീഡ എന്ന പേരുള്ള ഒരു മാതിരി ആലയങ്ങളെ
ഏകദേശം നാലായിരം സംവത്സരമായി പണിയിച്ചിരിക്കുന്നത ഇ
ന്നെവരെയും ഒട്ടും കേടുകൂടാതെ ഇരിക്കുന്നവ ഇപ്പോഴും കാണ്മാനു
ണ്ട.

നൂബിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—നൂബിയാ എന്ന ദേശം എജിപ്തിന്റെ തെക്കെ
ഭാഗത്ത ആകുന്നു.

പ്രധാന അംശങ്ങൾ. സെന്നാർ എന്നും ദൊൻഗൊലാ
എന്നും പേരുള്ള ദേശങ്ങൾ ആകുന്നു. ഓരോന്നിന്റെ പ്രധാന പട്ട
ണം അതാത ദേശത്തിനുള്ള പേര പോലെ ആകുന്നു.

ൟ ദേശം മിക്കതും മണലുള്ളതാകുന്നു. അതിലെ കുടിയാന്മാർ ഭടാ
ചാരക്കാരാകുന്നു. ൟ ദേശം എജിപ്തിലെ അധികാരത്തിൻ കീഴിൽ
ആകുന്നു.

അബിസീനിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—അബിസീനിയാ എന്ന ദേശം നൂബിയായുടെ
തെക്ക വശത്ത ആകുന്നു.

പ്രധാന നഗരികൾ.—ഗോണ്ടാർ എന്നുള്ള പട്ടണം അ
ബിസീനിയായിലെ തലസ്ഥാനം ആകുന്നു. മറ്റ പ്രധാന നഗരികൾ
അക്സും എന്നും ദീക്സാൻ എന്നും മാസുഹ എന്നും ആകുന്നു.

ദേശ രൂപം.—അബിസീനിയാ മല ദേശവും വെള്ളമുള്ള ദേ
ശവും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/226&oldid=179238" എന്ന താളിൽനിന്ന് ശേഖരിച്ചത്