താൾ:CiXIV40a.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧

മലകൾ.—ഹൎക്കെന്നിയൻ മലകൾ എന്നും കാൎപ്പതിയൻ മലക
ൾ എന്നും ആകുന്നു. ഇവ ജെൎമ്മനിയുടെ നടുവിലെ ഭാഗത്തിൽ ആകു
ന്നു.

പ്രധാന ആറുകൾ.—ദാന്യൂബ എന്നും രീൻ എന്നും എല്ബ
എന്നും വെസെർ എന്നും എംസ എന്നും ഓദേർ എന്നും ആകുന്നു.

ദേശ രൂപം.—നടുവിലത്തെ ഭാഗത്ത പൎവിതനിര ഉണ്ട. അതി
ന്റെ വടക്കെവശത്തുള്ള ഭൂമി ബാൽത്തിക്ക കടൽ വരെക്കും ക്രമമായിട്ടും
ചൊവ്വായിട്ടുമിരിക്കുന്നു. അത മിക്കതും മണലുള്ള മൈതാന ദിക്കുകളും
ൟറനിലങ്ങളും ആകുന്നു. മലകളുടെ തെക്കവശത്തുള്ള ഭൂമി കുന്നായു
ള്ളതും ഫലമുള്ളതും ആകുന്നു.

ക്ലൈമെട്ട.—ജെൎമ്മനി വലിയ ദേശം ആകകൊണ്ട അതിന്റെ
ക്ലൈമെട്ട പലതരത്തിൽ ഇരിക്കുന്നു വടക്കെ ഭാഗങ്ങളിലേത ൟറമു
ള്ളതും മാറ്റമുള്ളതും ആകുന്നു. നടുവിലത്തെ ഭാഗം പൊക്കമുള്ളതാക
കൊണ്ട ശീതമുള്ളതാകുന്നു എങ്കിലും വേനൽ സമയത്ത മലഞ്ചരിവുകളി
ലേത ബഹു ഉഷ്ണുമുള്ളതാകുന്നു തെക്കെ ദിക്കുകളിൽ നല്ല ശീതോഷ്ണുമുള്ള
താകുന്നു.

ഉത്ഭവങ്ങൾ.—ജെൎമ്മനിയിൽ വിശേഷപ്പെട്ട തുരങ്കങ്ങൾ ഉ
ണ്ട. ബൊഹെമിയാ എന്നും സക്സൊനി എന്നുമുള്ള രാജ്യങ്ങളുടെ ഇടയി
ലുള്ള മലകളിൽ നല്ല വെള്ളിയും വെള്ളീയവും ചെമ്പുംകാരീയവും ഇരി
മ്പും ഉള്ള തുരങ്കങ്ങൾ ഉണ്ട. ചില ദിക്കുകളിൽ പാഷാണവും ഒന്നാന്ത
രം രസവും ഉണ്ട പല ദിക്കുകളിൽ നല്ല രത്നക്കല്ലുകളും കല്ലുപ്പും വളരെ ഉ
ണ്ട. പൎവതനിരയിൽ പലപല മാതിരി ഉപകാരമുള്ള വൃക്ഷങ്ങളും കാ
ട്ടുമൃഗങ്ങളും ഇണക്കമുള്ള നാല്ക്കാലി മുതലായ മൃഗങ്ങളും ഉണ്ട ചില ദി
ക്കുകളിൽ കോതമ്പ മുതലായ ധാന്യങ്ങൾ നന്നായുണ്ടാകും.

കെവേലകളും വ്യാപാരവും--പ്രത്യേകമായുള്ള കൈ
വേല ചണശീലത്തരങ്ങളും പിഞ്ഞാണം മുതലായവയും ആകുന്നു. ഇ
വ കൂടാതെ കടലാസും തോലും സ്ഫടികവും മണ്ണുകൊണ്ടുള്ള പാത്രങ്ങളും
ജെൎമ്മനിയിൽ ഉണ്ടാക്കപ്പെടുന്നു. ജെൎമ്മനി നാട്ടുകാർ തമ്മിൽ തമ്മിൽ
വളരെ കച്ചവടം ചെയ്തവരുന്നു. ആ ദേശത്തിൽനിന്ന ചണവും ഉപ്പി
ട്ടുണങ്ങിയ പന്നിതുടകളും മരവും ആട്ടുരോമവും പല മാതിരി നല്ല ത
രമായ വീഞ്ഞുകളും ലോഹാദികളും പോക്കചരക്കായട്ട കേറ്റി അയ
ച്ചവരുന്നു.

പഠിത്വവും മതവും.—പഠിത്വം വളരെ ഉണ്ട ജെൎമ്മനിയിൽ
൨൦ ചില്വാനം വിശേഷപ്പെട്ട പാഠകശാലകൾ ഉണ്ട. ജെൎമ്മനിക്കാർ മി
ക്കവരും പഠിത്വമുള്ളവരാകുന്നു ജെൎമ്മനിയുടെ വടക്കെ ഭാഗങ്ങളിൽ
പ്രൊത്തെസ്താന്ത മതക്കാർ അധികം ഉണ്ട തെക്കെ ഭാഗങ്ങളിൽ റോമ
മതക്കാർ അധികം തന്നെ എങ്കിലും പ്രൊത്തെസ്താന്ത മതക്കാരും ഉണ്ട.

വിശേഷാദികൾ.—സ്വിത്ത്സൎല്ലാണ്ടിലെ പോലെ തന്നെ ജെ
ൎമ്മനിയിലുള്ള ഓരൊ സംസ്ഥാനം അതാതിന്റെ നാട്ടുകാൎയ്യങ്ങളെ നട
ത്തിച്ച വരുന്നു. എന്നാൽ പൊതുവിലുള്ള കാൎയ്യങ്ങളെ നടത്തിപ്പാനായി

Q 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/203&oldid=179214" എന്ന താളിൽനിന്ന് ശേഖരിച്ചത്