താൾ:CiXIV40a.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

ന്നും ജെൎമ്മനിയിലുള്ള സ്ലെസ്പിക്ക എന്നും ഹോൽസ്തീൻ എന്നും ആകുന്നു
അമെറിക്കായുടെ വടക്കകിഴക്കുള്ള ഗ്രീൻലാണ്ട എന്ന ദേശം ഡെന്മാൎക്ക
അധികാരത്തിൻ കീഴിൽ ആകുന്നു.

പ്രധാന നഗരികൾ.—സീലാണ്ട എന്ന ദ്വീപിലുള്ള ഡെ
ന്മാൎക്കിലെ തലസ്ഥാന പട്ടണമാകുന്ന കോപെൻഹഗെൻ എന്നും അ
ല്തോനാ എന്നും സ്ലെസ്പിക്ക എന്നും ആകുന്നു.

ദ്വീപുകൾ.—അത്ത്ലാന്തിക്ക സമുദ്രത്തിലുള്ള ഐസ്ലാണ്ട എന്നും
ഫറൊ എന്നും പടിഞ്ഞാറെ ഇന്ദിയസ്സിലുള്ള ചില ദ്വീപുകൾ എന്നുമു
ള്ളവ ഡെന്മാൎക്കിനുള്ളവ ആകുന്നു.

ഉൾക്കടലുകൾ.—ലൈയംഫിഒൎദ ഉൾക്കടൽ എന്നും സ്താവ എ
ന്നും സൌണ്ട എന്നും ഗ്രേട്ടബെല്ത്ത എന്നും ലിത്തൽബെല്ത്ത എന്നും ആ
കുന്നു. സീലാണ്ട ദ്വീപിന്നും സ്വെദന്നും ഇടയിലുള്ള സൌണ്ട എന്ന
സ്ഥലത്ത ഡെന്മാൎക്കിലെ രാജാവ ബാൽത്തിക്കിലേക്ക കടന്ന പോകുന്ന
കപ്പലുകളിൽനിന്ന തീരുവ വാങ്ങിക്കുന്നു.

ആറുകൾ.—എല്ബ എന്നും ഐദർ എന്നും ആകുന്നു.

ദേശ രൂപം.—ഡെന്മാൎക്ക മലയില്ലാത്തതും നല്ല ഫലം തരുന്ന
തുമായുള്ള ദേശം ആകുന്നു. ഐസ്ലാണ്ട എന്ന ദ്വീപ മലയുള്ളതും ഫല
മില്ലാത്തതുമായുള്ള ദേശം ആകുന്നു എങ്കിലും ചില ദിക്കുകളിൽ മേച്ചിൽ
സ്ഥലങ്ങൾ ഉണ്ട. ഇവിടെ കേൾവിപ്പെട്ട അഗ്നിപൎവതങ്ങൾ ഉണ്ട. അ
വയിൽ പ്രധാനമായിട്ടുള്ളത ഹെക്ക്ലാ എന്ന പേരുള്ള അഗ്നി മല ആ
കുന്നു. ചില ദിക്കുകളിൽ വെള്ളം താനെ തിളെക്കുന്നു. ജെസർ എന്ന
തിളെക്കുന്ന നീരുറവ മഹാ കേൾവിപ്പെട്ടതാകുന്നു. വെപ്പൂപാത്രത്തിൽ
വെള്ളം തിളെക്കുന്നത പോലെ ചൂടുവെള്ളം ഭൂമിയിൽനിന്ന ൧൦൦ അ
ടി മേല്പോട്ട ചാടി തിളെക്കുകയും ചെയ്യുന്നു.

ക്ലൈമെട്ട.—ഡെന്മാൎക്കിലെ ക്ലൈമെട്ട ൟൎപ്പമുള്ളതും സൌഖ്യ
ത്തിന്ന ശിതോഷ്ണം കൊള്ളാകുന്നതും ആകുന്നു. എങ്കിലും ചിലപ്പോൾ
വൎഷകാലം ബഹു തണുപ്പുള്ളതാകുന്നു.

ഉത്ഭവങ്ങൾ.—കരധാന്യങ്ങളും പയിൻ വൃക്ഷങ്ങളും എണ്ണയും
ഇരിമ്പും മത്സ്യങ്ങളും കുതിരകളും ആകുന്നു.

കൈവേലകളും വ്യാപാരവും.—ഡെന്മാൎക്കിൽ കൈവേല
കൾ ഏറെ ഇല്ല. വളരെ കുതിര മാട മുതലായവയെ ഇവിടെ വള
ൎത്തുന്നു. കുതിരകളെയും കാള, പശുക്കളെയും ആടുകളെയും, ധാന്യങ്ങ
ളെയും എണ്ണയെയും, വെണ്ണയെയും, ചീസ്സുകളെയും, മീൻകളെയും,
കൊഴുപ്പുകളെയും തോലുകളെയും, ഇവിടെനിന്ന പോക്കുചരക്കായിട്ട
കേറ്റി അയക്കുന്നു. സ്വെദനിൽനിന്ന കീലും താരും റുസ്സിയായിൽനി
ന്ന ചണവും വക്കും ഫ്രാൻസ്സിൽനിന്ന വീഞ്ഞും ബ്രാന്ദി എന്ന പേ
രുള്ള മദ്യവും പടിഞ്ഞാറെ ഇന്ദിയസ്സിലുള്ള ചരക്കുകളും അമെറിക്കയി
ൽനിന്ന പുകയിലയെയും ഇംഗ്ലാണ്ടിൽനിന്ന കൽക്കരിയെയും മണ്ണ
കൊണ്ടുള്ള പാത്രം മുതലായവയെയും ഉപ്പിനെയും അവിടെ വരവുച
രക്കായിട്ട ഇറക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/193&oldid=179204" എന്ന താളിൽനിന്ന് ശേഖരിച്ചത്