താൾ:CiXIV40a.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ ആ വഴികൾ എങ്ങിനെയിരിക്കുന്നു എന്ന എളുപ്പത്തിൽ മന
സ്സിലാക്കുവാൻ ദൃഷ്ടാന്തം പറയുന്നത എന്തെന്നാൽ ഭൂമി പോകുന്ന വഴി
യെ കാണിപ്പാനായിട്ട അണ്ഡാകൃതിയായിട്ട ഒരു വലിയ വളയത്തെയും
ചന്ദ്രൻ പോകുന്ന വഴിയെ കാണിപ്പാനായിട്ട ഒരു ചെറിയ വളയ
ത്തെയും ഉണ്ടാക്കി ചെറിയ വളയത്തിന്റെ നേർപാതി വലിയ വളയ
ത്തിലുള്ള ഒരു ഭാഗത്തിന്റെ മുകളിലും നേർപാതി താഴയും ആകതക്കവ
ണ്ണം ചെറിയ വളയം വെച്ചാൽ അതിന്റെ നടുവിൽ രണ്ട സ്ഥലത്തിൽ
അല്ലാതെ എങ്ങും തൊടുകയില്ലല്ലൊ. അങ്ങിനെ തന്നെ ചന്ദ്രൻ സഞ്ചരി
ക്കുന്ന മാൎഗ്ഗത്തിന്റെ പാതി ഭൂമി സഞ്ചരിക്കുന്ന മാൎഗ്ഗത്തിന്റെ മീതെയും
മറ്റെ പാതി താഴെയും ഇരിക്കുന്നു. അതിനാൽ ചന്ദ്രൻ പോകുന്ന വ
ഴിയുടെ നടുവിൽ അല്ലാതെ എങ്ങും തമ്മിൽ തൊടുന്നില്ല. ഭൂമിയുടെയും
ചന്ദ്രന്റെയും തമ്മിൽ ചേരുന്ന സ്ഥലങ്ങളിൽ ഒന്നിന്ന രാഹു എന്നും ഒ
ന്നിന്ന കേതു എന്നും പേർ പറഞ്ഞ വരുന്നു. എന്നാൽ രാഹു എന്നും
കേതു എന്നുമുള്ള മേൽ പറഞ്ഞ രണ്ട സന്ധികൾ കറത്ത വാവ നാളിൽ
എങ്കിലും വെളുത്ത വാവ നാളിൽ എങ്കിലും ആദിത്യന്റെ നടുവിലത്തെ
ഭാഗത്തോട ചേരുന്ന ഒരു രേഖയിൽ തന്നെ നില്ക്കുമ്പോൾ സൂൎയ്യനും ച
ന്ദ്രനും ഭൂമിയും ചൊവ്വെ നിരയിൽ ഇരിക്കുന്നു അപ്പോൾ കറുത്ത വാവാ
കുന്നു എങ്കിൽ ചന്ദ്രന്റെ നിഴൽ ഭൂമിയിന്മേൽ വീഴും വെളുത്ത വാവ
ആകുന്നു എങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ വീഴുകയും ചെയ്യും.
എന്നാൽ ചന്ദ്രൻ മേൽ പറഞ്ഞ സന്ധികളിൽനിന്ന മാറുമ്പോൾ കറത്ത
വാവ എങ്കിലും വെളുത്ത വാവ എങ്കിലും വന്നാൽ ഗ്രഹണങ്ങൾ ഉണ്ടാകു
വാൻ കഴികയില്ല എന്തകൊണ്ടെന്നാൽ ചന്ദ്രൻ ഭൂമി പോകുന്ന വഴിയു
ടെ മീതെ എങ്കിലും താഴെ എങ്കിലും നില്ക്കുന്നതകൊണ്ട അതിന്റെ നിഴ
ൽ ഭൂമിയിന്മേൽ വീഴുവാൻ വഹിയ ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ
വീഴുവാൻ കഴിയുന്നതുമല്ല എന്നാൽ രാഹു എന്നും കേതു എന്നുമുള്ള ര
ണ്ട സന്ധികൾ എല്ലായ്പോഴും മാറുന്നു. ൧൯ സംവത്സരം കൊണ്ട ഒരു
പ്രാവിശ്യം ചുറ്റിസഞ്ചരിക്കുന്നു. അതകൊണ്ട ൧൯ സംവത്സരം കഴി
ഞ്ഞാൽ ചന്ദ്രനും ഗ്രഹങ്ങളും മുമ്പിലത്തെ ൧൯ സംവത്സരത്തിൽ ഉണ്ടാ
യിരുന്ന നിലയിൽ തന്നെ നില്ക്കയും ചെയ്യും.

വേലിയേറ്റം ഇറക്കങ്ങളെയും കുറിച്ച.

ചോ. വേലിയേറ്റം ഇറക്കം എന്നുള്ളത എന്താകുന്നു?

ഉ. സമുദ്രം മുതലായ സ്ഥലങ്ങളിൽ നാം കാണുന്ന വെള്ളം ദിവസം
തോറും അധികമായി പൊങ്ങുന്നതിന്ന വേലിയേറ്റം എന്നും കുറഞ്ഞ
താഴുന്നതിന്ന വേലി ഇറക്കം എന്നും പേർ പറഞ്ഞുവരുന്നു.

ചോ. ഒരു ദിവസത്തിൽ ഏറ്റം ഇറക്കം എത്ര ഉണ്ട?

ഉ. ഒരു ദിവസത്തിൽ രണ്ട ഏറ്റവും രണ്ട ഇറക്കവും ഉണ്ട.

ചോ. ഏറ്റം ഇറക്കം ഉണ്ടാകുന്ന കാരണം എന്ത?

ഉ. ആദിത്യന്റെയും ചന്ദ്രന്റെയും ആകൎഷണ ശക്തി തന്നെ അത
എങ്ങിനെ എന്നാൽ ഭൂമി ഉരുണ്ട വസ്തുവാകകൊണ്ടും ദിവസന്തോറും ച
വിട്ടു ചക്രം പോലെ കിഴക്കോട്ടു തിരയുന്നത കൊണ്ടും ചന്ദ്രൻ നാം കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/18&oldid=179026" എന്ന താളിൽനിന്ന് ശേഖരിച്ചത്