താൾ:CiXIV40a.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

തിബത്ത എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ചീന താ
ൎത്തറിയാലും കിഴക്ക ചീനയാലും തെക്ക ആസ്സാം എന്നും ബൂത്താൻ എ
ന്നും ഇന്ദുസ്താൻ എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ കാശ്മീർ എന്നും
താൎത്തറി എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ലെ എന്നും ഗരു എന്നും തെശു
ലുംബു എന്നും ലാസ്സാ എന്നും ആകുന്നു.

മലകൾ.—ഇവിടെ രണ്ട വലിയ പൎവതങ്ങൾ ഉണ്ട. ഇതിന്റെ
തെക്കെ അതിരിങ്കൽ കൂടി പൊയ്കിടക്കുന്ന ഹിമാലയനും അതിനോട
ഏകദേശം ശരിയായ കൈലാസം പൎവതങ്ങളും ആകുന്നു.

ഹിമാലയന്നും കൈലാസത്തിന്നും ഇടയിൽ മനസ്വരോര എന്നും
രാവണ ഹ്രുദ എന്നും രണ്ട ശ്രുതിപ്പെട്ട കായലുകൾ ഉണ്ട. ഒന്നാമത്തേ
ത ഇന്ദുക്കാരുടെ സകല തീൎത്ഥസ്ഥലങ്ങളെക്കാളും മഹാ പുണ്യസ്ഥലമാ
യിട്ട അവരാൽ വിചാരിക്കപ്പെടുന്നു. ചീനക്കാരും തിബെത്തകാരും കൂ
ടെ ഇതിനെ ശുദ്ധസ്ഥലമായിട്ട വിചാരിച്ച വരുന്നു. രാവണഹ്രുദ സ
ത്ത്ലജ എന്ന ആറ്റിന്റെ ഉത്ഭവം ആകുന്നു.

ആറുകൾ.—ഇതിലെ പ്രധാന ആറുകൾ സാമ്പു എന്നും മൌ
ൻചു എന്നും ആകുന്നു. ൟ ദേശത്തിൽനിന്ന ആസിയായിലെ പല പ്ര
ധാന ആറുകൾക്കും ഉത്ഭവം ആകുന്നു. ഇന്ദ്യാ ആറുകളിൽ ഇന്ദസ്സിന്നും
സത്ത്ലജിന്നും ബ്രഹ്മപുത്രയ്ക്കും ചീനയിലെയും വടക്കെതാൎത്തറിയിലെയും
പല ആറുകൾക്കും ഉത്ഭവം ഇവിടെനിന്ന ആകുന്നു. സാമ്പു ആസിയാ
യിലുള്ള മഹാ വലിയ ആറുകളിൽ ഒന്നായി വിചാരിക്കപ്പെടുന്നു. എ
ന്നാൽ ഇതുവരെക്കും അതിനെ പറ്റിയുള്ള വിവരം മുഴുവനും നല്ലതി
ൻവണ്ണം അറിഞ്ഞിട്ടില്ല.

ദേശ രൂപം.—തിബെത്ത രണ്ട ഭാഗങ്ങളായിട്ട വിചാരികപ്പെ
ടാം ഹിമാലയന്നും കൈലാസൻ മലകൾക്കും ഇടയിലുള്ള താഴ്വര എ
ന്നും കൈലാസത്തിന്ന അപ്പുറമുള്ള വിസ്താരമുള്ള കിളൎന്ന മൈതാനം എ
ന്നും ആകുന്നു.

ക്ലൈമെട്ട.— ൟ ദേശത്തിന്റെ വലിയ കിളൎച്ച കൊണ്ട അ
തിലെ ക്ലൈമെട്ട ബഹു ശീതമുള്ളതാകുന്നു. പ്രത്യേകമായിട്ട ഹിമാല
യ നിരകളോട അടുത്തിടത്ത ആകുന്നു. അവിടെ വൎഷകാലത്തിലെ
കുളിര യൂറോപ്പിലെ വടക്കെ ദേശങ്ങളിലേപ്പോലെ തുലോം കഠിനമാ
കുന്നു. മത്സ്യമാംസങ്ങൾ റുസ്സിയായിലെപ്പോലെ ഏറിയ നാളുകൾ
ചെന്നാലും ചീയാതെ ഭക്ഷിക്കതക്കതായി ഇരിക്കും.

ഉത്ഭവങ്ങൾ.—ഇതിലെ പ്രധാന സമ്പത്തുകൾ നാല്ക്കാക
ളും ധാതുദ്രവ്യങ്ങളും ആകകൊണ്ട അതിൽ സസ്യാദികളായിട്ട ഉത്ഭവ
ങ്ങൾ അധികം ഇല്ല. യവവും മുഴുത്ത പയറുകളും കോതമ്പുമെ ധാന്യ
ങ്ങളായിട്ടുള്ളു. നെല്ല കൃഷി ഇല്ല. നാല്ക്കാലികളും ആടുകളും പലവി
ധമായ കാട്ടുപറവകളും മൃഗങ്ങളും പെരുത്തുണ്ട. അനവധി കുതിരക
ളും ഗോവരകഴുതകളും ഉണ്ട. ഒടുക്കം പറയപ്പെട്ടതിനെ പതിവായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/148&oldid=179158" എന്ന താളിൽനിന്ന് ശേഖരിച്ചത്