താൾ:CiXIV40a.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

ടെ ബഹു വലിയ ജോനകപ്പള്ളികളുള്ളവ കൂടാതെ പലതരത്തിലായി
ട്ട ൩൬൬ പാഠകശാലകൾ വരെയുമുള്ളവയിൽ ആ ദേശത്തെ പലഭാ
ഗങ്ങളിൽനിന്നും ആളുകൾ വന്ന പഠിച്ചവരുന്നു. അതിൽ ഏകദേശം
ഒരു ലക്ഷത്ത അമ്പതിനായിരം ജനങ്ങളുള്ളവയിൽ നാലായിരം യഹൂ
ദന്മാരും ഏകദേശം മുന്നൂറ ഇന്ദുക്കാരും ആകുന്നു. ൟ നഗരത്തിലെ ക
ച്ചവടസ്ഥലങ്ങളിൽ പാർസികളെയും തുൎക്കികളെയും റുസ്സിയാക്കാരെയും
താൎത്തറിക്കാരെയും ചീനക്കാരെയും അപ്ഘാൻകാരെയും ഒന്നിച്ച കൂടി കാ
ണാം.

സാമാർകൊണ്ട അഫ്ഷാൻ എന്ന ആറ്റരികെ ബൊക്കാറായിക്ക
൧൨൦ നാഴിക കിഴക്ക മഹാനായ അലെക്സണ്ടെരിന്റെ കാലങ്ങളിൽ
അല്പ ശ്രുതിയുള്ള നഗരം ആയിരുന്നു. അപ്പോ പേര മരക്കാണ്ടാ എ
ന്ന ആയിരുന്നു. ഇത പണ്ടത്തെ സോഗ്ഡിയാനായിലെ തലസ്ഥാനവും
ആയിരുന്നു. ഇവിടെ വെച്ച അലെക്സണ്ടെർ തന്റെ മഹാനല്ല സ്നേ
ഹിതനായ ക്ലിത്തസിനെ താൻ മദ്യലഹരിയാൽ സുബോധമില്ലാതെ
ഇരുന്നപ്പോൾ കോപത്തോടും കൂടി കൊന്നുകളഞ്ഞു. മഹമ്മദകാൎക്ക അ
ധികാരശക്തിയുണ്ടായിരുന്ന മുൻ കാലങ്ങളിൽ ഇത മഹാ ശ്രുതിയുള്ള
നഗരങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴും ആ നാട്ടിലെ ജനങ്ങൾ അ
തിനെ ബഹു ഭക്തിയോടും കൂടി വിചാരിച്ച വരുന്നു. ഇത തൈമൂരി
ന്റെ തലസ്ഥാനമായിരുന്നു. ഇവന്റെ പ്രേതക്കല്ലറ ഇപ്പോഴും ഇവി
ടെ നില്ക്കുന്നുണ്ട. ഏതാനും പാഠകശാലകളുംമറ്റ പണികളുംഇന്നും ഉ
ണ്ട. അവയിൽ ചിലതിന്റെ പണി ഭംഗിതന്നെ, അവയിൽ കീൎത്തി
മാനായ ഗ്രഹശാസ്ത്രക്കാരൻ യുലഗ്ഗബെഗ്ഗിന്റെ ശാലെക്ക
പ്രത്യേകം വിശേഷം ഉണ്ട. കടലാസ ഉണ്ടാക്കുന്ന കൌശലത്തെ ഏക
ദേശം ൭൧൦മാണ്ടിൽ മഹമ്മദകാർ ൟ നഗരത്തിൽനിന്ന യൂറോപ്പിലേ
ക്ക കൊണ്ടുവന്നു.

ബാല്ഖ ലോകത്തിൽ മഹാ പഴയ നഗരങ്ങളിൽ ഒന്ന എന്ന വിചാ
രിക്കപ്പെടുന്നു. ൟ ദേശത്തെ അലെക്സണ്ടെർ ജയിച്ച കഴിഞ്ഞശേഷം
ബാൿത്രാ രാജ്യത്തിന്ന തലസ്ഥാനമായിട്ട ഇത ഏറിയ കാലം ശ്രുതി
പെട്ടിരുന്നു. പിന്നെ കീൎത്തിമാനായ ജംഗെസ്സഖാൻ ൟ നഗരത്തെ പി
ടിച്ച കൊള്ളയിട്ടു. അതിൽ പിന്നെ ഇതിന്ന പല മാറ്റങ്ങളും സംഭവി
ക്കയാൽ ഇത ഇപ്പോൾ ഒരു സാരമില്ലാത്ത പട്ടണം ആയി തീൎന്നിരിക്കു
ന്നു. ഇതിൽ പലതരമായ ഫലങ്ങൾ അനവധിയായി ഉണ്ടാകുന്നത
കൊണ്ട കേൾവിപ്പെട്ടതാകുന്നു. ദൂരത്ത ഒരു മലയിൽനിന്ന ഹിമംകൊ
ണ്ടുവന്ന വേനൽക്കാലത്ത ഇവിടത്തെ കച്ചവടസ്ഥലങ്ങളിൽ വില്ക്കപ്പെ
ടുന്നു.

൫. തുൎക്കൊമനിയാ.

ദേശരൂപവും വിശേഷാദിയും.—തുൎക്കൊമനിയാ ൟ
ദേശത്തിന്റെ തെക്കേതും പടിഞ്ഞാറേതുമായ ഭാഗത്ത ബാല്ഖ മുതൽ ക
സ്പിയൻ സമുദ്രം വരെക്കും ആകുന്നു. ഖിവായും ഓക്സസ്സും ഇതിന്റെ വ
ടക്കെ അതിരും പാർസിയയിൽനിന്നും അപ്ഘാനിസ്താനിൽനിന്നും ഇ
തിനെ വേർതിരിക്കുന്ന പൎവതനിര ഇതിന്റെ തെക്കെ അതിരും ആകു
ന്നു. തെക്ക പടിഞ്ഞാറെ ഭാഗങ്ങൾ മലയായുള്ളതാകുന്നു. എന്നാൽ ശേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/143&oldid=179153" എന്ന താളിൽനിന്ന് ശേഖരിച്ചത്