താൾ:CiXIV40a.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉ. ആദിത്യൻ തന്റെ രശ്മികൾകൊണ്ട ഭൂമി മുതലായ ഗ്രഹങ്ങളെ
പ്രകാശിപ്പിക്കയും ഉഷ്ണിപ്പിക്കയും ചെയ്യുന്നു. അത തന്നെയുമല്ല ആദിത്യൻ
തന്റെ ആകൎഷണ ശക്തികൊണ്ട ഭൂമി മുതലായ ഗ്രഹങ്ങളെ എല്ലായ്പൊ
ഴും രാശിചക്രവഴിയായിട്ട തന്നെ ചുറ്റി സഞ്ചരിപ്പിക്കുന്നു. അങ്ങിനെ
ഭൂമി മുതലായ ഗ്രഹങ്ങൾ നില്ക്കാതെ ആദിത്യന്ന ചുറ്റും നടക്കുന്നുണ്ട.

ചോ. രാശിചക്രം എന്നുള്ളത എന്ത?

ഉ. ഭൂമി ആണ്ട തോറും ആദിത്യന്ന ചുറ്റും സഞ്ചരിക്കുന്നത എല്ലായ്പോ
ഴും ഭേദം കൂടാതെ ഒരു വഴിയെ തന്നെ ആകുന്നതിനാൽ ആ വഴിക്കും
അതിന്ന ഓരൊവശത്ത അഞ്ഞൂറ്റി ചില്വാനം ഇംഗ്ലീഷ നാഴിക വി
സ്താരത്തിന്നും മേൽ നില്ക്കുന്ന നക്ഷത്രങ്ങളുള്ള സ്ഥലം രാശി ചക്രം എ
ന്ന പേർ പറഞ്ഞവരുന്നു. ജ്യോതിഷക്കാർ ആ വൃത്തത്തിലുള്ള നക്ഷത്ര
ങ്ങളെ പന്ത്രണ്ടായി പകുത്തിരിക്കുന്നു. ഓരൊ പങ്കിൽ നില്ക്കുന്ന നക്ഷ
ത്രങ്ങളുടെ കൂട്ടത്തിന്ന സാമാന്യമായിട്ട രാശി എന്നും അവയെ പ്രത്യേ
കം അറിവാനായിട്ട ഒാരോന്നിന്ന ഓരൊ പേരും കൂടെ താഴെ വരുന്ന
പ്രകാരം ഇട്ടിരിക്കുന്നു അത എന്തെന്നാൽ

മകരം ഇടവം കന്നി
കുംഭം മിഥുനം തുലാം
മീനം കൎക്കടകം വൃശ്ചികം
മെടം ചിങ്ങം ധനു.

ആദിത്യനെ ചുററി സഞ്ചരിക്കുന്ന ഭൂമി മുതലായ ഗ്രഹങ്ങൾ മേൽ പ
റഞ്ഞ ഓരോരൊ കൂട്ടത്തിന്റെ നേരെ ചെല്ലുമ്പോൾ അത ആ രാശി
യിൽ നില്ക്കുന്നു എന്നും പറഞ്ഞ വരുന്നു. ഭൂമി ആദിത്യനെ ചുറ്റി സ
ഞ്ചരിക്കയാൽ ആദിത്യൻ ചുറ്റുന്ന പ്രകാരം തോന്നുന്നതകൊണ്ട ആദിത്യ
നും ഓരോരൊ രാശിയിൽ നില്ക്കുന്നു എന്ന സാമാന്യമായിട്ട പറഞ്ഞ
വരുന്നു.

ചോ. ഭൂമി ആദിത്യനെ ചുറ്റി നടക്കുന്നു എന്ന പറയുന്നത അതിശ
യം തന്നെ. ആദിത്യൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്ന ചില ആളു
കൾ പറയുന്നില്ലയൊ?

ഉ. പറയുന്നുണ്ട സത്യം തന്നെ എന്നാൽ ഇപ്രകാരം നിശ്ചയിച്ച പ
റയുന്നത ബോധത്തിൻ പ്രകാരം അല്ല കാഴ്ചപ്രകാരം അത്രെ ആകുന്നത.

ചോ. ഭൂമി ചുറ്റിസഞ്ചരിക്കുന്നതല്ലാതെ ആദിത്യൻ ചുറ്റി സഞ്ചരി
ക്കാത്ത പ്രകാരമുള്ള സാക്ഷികൾ ഉണ്ടൊ?

ഉ. അതിന്ന ബോധം വരുത്തതക്ക സാക്ഷികൾ ഉണ്ട. എന്നാൽ ഇ
വയെ എല്ലാം നല്ലപോലെ തിരിച്ചറിയുന്നതിന്ന പഠിത്വം വേണ്ടുന്നത
കൊണ്ട ഇപ്പോൾ എളുപ്പത്തിൽ മനസ്സിൽ ആക്കതക്കവണ്ണമുള്ള രണ്ട മൂന്ന
സാക്ഷികളെ പറയുന്നുള്ളു.

ഒന്നാമത. ഗ്രഹങ്ങൾക്ക നമ്മൾ സൂക്ഷിച്ചാൽ അറിയതക്കവണ്ണം രണ്ട
ഗതികൾ ഉണ്ട. അതിൽ ഒന്ന ചവിട്ടു ചക്രം അച്ചുതണ്ടിന്മേൽ തിരിയു
ന്നത പോലെയും, മറ്റേത വണ്ടി മുമ്പോട്ട പോകുന്ന പ്രകാരം വള
ഞ്ഞ വഴിയായിട്ടും ആദിത്യനെ ചുററി സഞ്ചരിക്കുന്നു. എന്നാൽ നമ്മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/14&oldid=179022" എന്ന താളിൽനിന്ന് ശേഖരിച്ചത്