താൾ:CiXIV40a.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ഉണ്ടായിരുന്നതിനാൽ ആ പട്ടണം ബഹു വൎദ്ധനവുള്ളതായി തീൎന്നു.
൧൭൯൭മതിൽ അത ഇംഗ്ലീഷകാരുടെ അധികാരത്തിൻ കീഴിൽ ആയി
ഇപ്പോഴും ഇന്ദ്യായിലെ മറ്റ ഭാഗങ്ങളോടും അറാബിയയോടും ചീന
യോടും കിഴക്കൻ ദ്വീപുകളോടും ബഹു കച്ചവടം ഉണ്ട. കപ്പൽ പ
ണിയും ഇവിടെ ഉണ്ട.

കൊച്ചിയിൽനിന്ന ഒരു നാഴിക അകലെ യെഹൂദന്മാർ പാൎക്കുന്നമട്ടാ
ഞ്ചേരി എന്ന പേരായിട്ട ഒരു ചെറിയ പട്ടണം ഉണ്ട.

ആലപ്പുഴ, കൊച്ചിക്കും കൊല്ലത്തിന്നും മദ്ധ്യെ സമുദ്രതീരത്തിങ്കൽ ആ
കുന്നു. ഇത തിരുവിതാംകോട്ട സൎക്കാർ മുളകും തടിയും വില്ക്കുന്ന പ്ര
ധാന സ്ഥലം ആകുന്നു.

കൊല്ലം, മുമ്പിൽ ൟ ദേശത്തിലെ പ്രധാന പട്ടണമായിരുന്നു.
ഇപ്പോഴും സ്വദേശക്കാരുടെ കച്ചവടം അധികമായിട്ടുണ്ട.

തിരുവനന്തപുരം ൟ ദേശത്തിന്റെ ഇപ്പോഴത്തെ തലസ്ഥാനവും
രാജാവ പതിവായിട്ട പാൎത്തുവരുന്നിടവും ആകുന്നു. ഇവിടെ ഒരു വ
ലിയ രാജധാനിയുള്ളത യൂറോപ്പ പണി മാതൃകയായിട്ട പണിയിച്ച
പല മാതിരിമിനുസമില്ലാത്ത ചിത്രങ്ങളും നാഴിക മണികളും മറ്റ യൂ
റോപ്പ അലങ്കാരങ്ങളും കൊണ്ട അലങ്കരിക്കപ്പെട്ടിരിക്കുന്നു. ൟ സ്ഥല
ത്ത കാട്ടുമൃഗങ്ങളുടെ ഒരു ശേഖരം ഉണ്ട. എന്നാൽ അതിന്ന ഒരു വി
ശേഷവും ഇല്ല.

ഉദയഗിരി പണ്ട ൟ ദേശത്തിലെ സൈന്യം കിടന്ന പ്രധാന സ്ഥ
ലങ്ങളിൽ ഒന്നായി ഒരു ചെറിയ കോട്ട ആകുന്നു.

പത്മനാഭപുരം എന്ന ഗ്രാമം ഇതിന്ന അടുക്കൽ ആകുന്നു. അവി
ടെ രാജാവിന ഒരു രാജധാനി ഉണ്ട.

നാഗർകോവില, ആറാംവഴിക്ക പോകുന്ന വഴിയിൽ ആകുന്നത
കൊണ്ടുള്ള വിശേഷമുള്ളത അല്ലാതെ ഒട്ടും സാരം ഉള്ളത അല്ല.

അവിടെനിന്ന പതിന്നാല നാഴിക അകലെ ഇന്ദ്യായുടെ തെക്കെ
അറ്റമാകുന്ന കന്യാകുമാരി എന്ന സ്വദേശികൾ പറയുന്ന കൊമരിൻ
എന്ന മുനമ്പ ഉണ്ട.

ആറുകൾ.—അത്ര വലിപ്പമായിട്ട ആറില്ല. എന്നാൽ പല വരട്ടാ
റുകൾ ഉണ്ട.

ദേശ രൂപം.—ൟ ദേശത്തിന്ന നീളത്തിൽ ഏകദേശം ൧൪൦
നാഴികയും വീതിയിൽ ൧൦ നാഴികയും ഉണ്ട. അതിന്റെ കിഴക്കെ വ
ശത്ത ഒരു പൎവതനര ഉണ്ട. ൟ ദേശത്തിലേക്ക കടപ്പാനായിട്ട മല
കളിൽ കൂടി മൂന്ന വഴികൾ ഉണ്ട. ആയവ എന്തെന്നാൽ കോയംബ
ത്തൂരിലേക്ക പോകുന്ന വടക്കേതഅല്ലെങ്കിൽചാവക്കാട്ട വഴിയും തിരുന
ൽവേലിയിലേക്ക പോകുന്ന നടുവിലെത അല്ലെങ്കിൽ ആൎയ്യങ്കാവ വ
ഴിയും തിരുനൽവേലിയുടെ തെക്ക ചെല്ലുന്ന തെക്കേതഅല്ലെങ്കിൽ ആറാം
വഴിയും ആകുന്നു. സമുദ്രതീരത്തിങ്കൽ നീളത്തിൽ വീതി കുറഞ്ഞ ഒരു മ
ണൽ കരയുള്ളതിന ഇപ്പുറത്ത ഒരു കായൽ ഉണ്ട. അത അവിടവിടെ
അഴികളാൽ സമുദ്രത്തോട കൂടുകയും ചാവക്കാട മുതൽ കൊല്ലം വരെ
ക്കും ൧൪൦ നാഴിക നീളത്തിൽ എത്തുകയും ചെയ്യുന്നു. ൟ കായലിന്ന
വീതിയും ആഴവും പലടത്തും പലവിധം ആകുന്നു. എങ്കിലും എല്ലാവി
ടത്ത കൂടെയും വഞ്ചികൾ പോകും കൊല്ലത്തനിന്നും ഒരു തോട ൟകാ

L

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/135&oldid=179145" എന്ന താളിൽനിന്ന് ശേഖരിച്ചത്