താൾ:CiXIV40a.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

തെലുങ്കരെ ജെന്തൂകൾ എന്ന കൂടെക്കൂടെ പറഞ്ഞവരുന്നു.

സൎക്കാൎസ പലതുള്ളവയും അവയുടെ പ്രധാന പട്ടണങ്ങളും ഇനി വി
വരമായിട്ട പറയപ്പെടുന്നു.

൧മത. ഗഞ്ചാം എന്നത, സൎക്കാൎസ ഉള്ളവയിലേക്കും വടക്കെ അറ്റ
ത്ത ആകുന്നു.

പട്ടണങ്ങൾ. അസ്കാ എന്നും ഗഞ്ചാം എന്നും ഭരാപൂര എന്നും മൻ
സൂർകോട്ട എന്നും ഇച്ശാപൂര എന്നും ആകുന്നു.

ഗഞ്ചാം ഒരു തുറമുഖം ആകുന്നു. അവിടം മുമ്പിൽ ബഹു കച്ചവടമു
ള്ളതും ഇംഗ്ലീഷകാരുടെ പ്രധാന സ്ഥലങ്ങളിൽ ഒന്നും ആയിരുന്നു.
എന്നാൽ ഇപ്പോൾ കുറെകാലമായിട്ട ആ ദിക്കിലെ ക്ലൈമെട്ട ദോഷം
കൊണ്ട അത ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

൨മത. ചിക്കാകോൽ എന്നത, പണ്ട കലിങ്ങ ദേശം എന്ന വിളിക്ക
പ്പെട്ടിരുന്നതാകുന്നു. അത സൎക്കാൎസകളിലേക്കും വലിയതും ആകുന്നു.

പട്ടണങ്ങൾ. കലിങ്ങ പട്ടണം എന്നും ചിക്കാകോൽ എന്നും വിസ
യ നഗരം എന്നും ബിംലി പട്ടണമെന്നും വിസാഗ പട്ടണം എന്നും
ആകുന്നു.

കലിങ്ങ പട്ടണം ഒരു തുറമുഖം ആകുന്നു.

ബിംലി പട്ടണവും വിസാഗ പട്ടണവും രണ്ടും തുറമുഖങ്ങളും ബഹു
കച്ചടമുള്ള സ്ഥങ്ങളും ആകുന്നു. പ്രധാനമായി പോക്കചരക്കായിട്ട കേ
റ്റി അയക്കുന്ന വസ്തുക്കൾ പഞ്ഞികൊണ്ട ഉണ്ടാക്കുന്ന തുണികൾ ആകു
ന്നു.

൩മത. രാജമന്ദ്രി എന്നത, ഗോധാവരിയുടെ രണ്ട ഭാഗത്തും കൂ
ടെ ആകുന്നു. നല്ല നീരോട്ടമുള്ളതാകകൊണ്ടു സൎക്കാൎസകളിലേക്കും വി
ളവുള്ളതും ആകുന്നു.

പട്ടണങ്ങൾ. സാമൽകോട്ട എന്നും രാജമന്ദ്രി എന്നും കൊരിങ്ങ എ
ന്നും ഇജ്ഞെരാം എന്നും ബന്ദർമലങ്ക എന്നും നൎസപൂര എന്നും ആകുന്നു

സമൽ കൊട്ടയിൽ വിശേഷ പണിയും ബഹു പഴക്കമുള്ള രണ്ട ഇ
ന്ദു ക്ഷേത്രങ്ങൾ ഉള്ള ഒരു പട്ടണം ആകുന്നു.

രാജമന്ദ്രി സമുദ്രത്തിൽനിന്ന അമ്പത നാഴിക അകലെ ഒരു വലിയ
പട്ടണവും ദേശത്തിന്റെ തലസ്ഥാനവും ആകുന്നു. മഴക്കാലത്ത ഗോ
ധാവരിക്ക ഇവിടെ ഒരു നാഴിക വിസ്താരം ഉണ്ട. അത പട്ടണത്തിന്ന
താഴെ ചെന്നിട്ട പല കൈവഴികളായി പിരിയുന്നു.

കൊരിങ്ങ ഒരു തുറമുഖം ആകുന്നു.

൪മത. എല്ലൂര എന്നത, രാജമന്ദ്രിയും കൊണ്ടാപ്പിള്ളിയും വടക്കും
തെക്കുമായിട്ട നടുവിൽ കിടക്കുന്നതാകുന്നു.

പട്ടണങ്ങൾ. എല്ലൂര എന്നൊ പതിവായിട്ട ഉപ്പു എല്ലൂര എന്നൊ പ
റയപ്പെടുന്നതാകുന്നു. ഇപ്രകാരം വിളിക്കപ്പെടുന്നത ഇതിനെ രാ എ
ല്ലൂരിൽനിന്ന വേർതിരിച്ച അറിയുന്നതിനായിട്ട ആകുന്നു.

എല്ലൂരിന ൫ നാഴിക അകലെ കൊളെർ പൊയ്ക എന്ന പേരായിട്ട
നല്ല വെള്ളമുള്ള ഒരു വലിയ പൊയ്ക ഉണ്ട. അവിടെ ചില നിലങ്ങ
ളിൽ നെല്ല അനവധിയായിട്ട ഉണ്ടാകുന്നുണ്ട. ൟ പൊയ്കയിൽനിന്ന
സമുദ്രത്തിലോട്ട വള്ളം പോകുന്നതായി ഉപതനയർ എന്ന പേരായി
ട്ട ഒരു ചെറിയ ആറ ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/119&oldid=179129" എന്ന താളിൽനിന്ന് ശേഖരിച്ചത്