താൾ:CiXIV40a.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

പ്രധാന ആറുകൾ.—ഇന്ദസ്സും അതിന്റെ പല കൈവഴി
കളും ആകുന്നു.

ദേശ രൂപം.—ഇന്ദസ്സിന്റെ കിഴക്ക വശത്തുള്ള പ്രദേശം മി
ക്കവാറും നല്ല സമ ഭൂമിയും ആറ്റിനോട അടുത്ത ഇടമല്ലാതെ ഏറ
യും മരുഭൂമിയും ആകുന്നു. ഇന്ദസ്സിന്റെ പടിഞ്ഞാറെ വശത്ത അങ്ങി
നെ അല്ല. പടിഞ്ഞാറേയും വടക്കെയും അതൃത്തികൾ മല ആകുന്നു.

ക്ലൈമെട്ട.—മേലത്തെ സിന്ധിലെ ക്ലൈമെട്ട ശീതോഷ്ണമായിട്ടു
ള്ളതാകുന്നു. താഴത്തെ സിന്ധിലേത അത്യുഷ്ണവും ശരീരസൌഖ്യത്തിന്ന
തുലോം കൊള്ളരുതാത്തതും ആകുന്നു.

ഉത്ഭവങ്ങൾ.—മേലെത്തെ സിന്ധിയിൽ കോതമ്പും യവവും മ
റ്റ ധാന്യങ്ങളും താഴത്തെ സിന്ധിൽ നെല്ലും കരിമ്പും നീലവും വെടി
യുപ്പും പൎപ്പടക്കാരവും ആകുന്നു. ആടുമാടുകൾ അനവധി ഉണ്ട. ഒ
ന്നാന്തരമായിട്ടുള്ള കുതിരകളും ഒട്ടകങ്ങളും അല്പമായിട്ട വളൎത്തുന്നുണ്ട.

മതം.—മഹമ്മദ മതം ആകുന്നു.

൧൧. കുച്ച എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം അജ്മീറിനാലും
കിഴക്ക ഗുജെറാത്തിനാലും തെക്ക സമുദ്രത്താലും പടിഞ്ഞാറ ഇന്ദസ്സി
ന്റെ കിഴക്കെ അറ്റത്തെ കൈവഴിയായ ലോനീ എന്ന പറയപ്പെ
ടുന്ന ആറ്റ കൈവഴിയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ലഖവതബന്ദർ എന്നും കോറാ എ
ന്നും ഭൂജ്ജ എന്നും അൻജാർ എന്നും മന്ദാവൈ എന്നും ആകുന്നു.

ഭൂജ്ജ എന്ന പട്ടണം ആ ദേശത്തിന്റെ തലസ്ഥാനവും പുത്തനും
ആകുന്നു. അത ഒട്ടനല്ലവണ്ണം പണിയിക്കപ്പെട്ടിരിക്കുന്നു. അതിൽ ഏക
ദേശം ൨൦൦൦൦ ജനങ്ങൾ പാൎക്കുന്നുണ്ട. അവരിൽ പൊന്നുകൊണ്ടും വെ
ള്ളികൊണ്ടുമുള്ള വേലകൾക്ക മിടുക്കുള്ള നല്ല തൊഴിലുകാർ ഉണ്ട. ൟ
പട്ടണം ൧൮൧൯മത മിഥുനമാസത്തിൽ ഏറ്റവും കഠിനമായുള്ള ഭൂക
മ്പത്താൽ മിക്കവാറും നശിക്കപ്പെട്ടു പോയി.

മന്ദവൈ എന്ന പട്ടണം ൟ ദേശത്തിലെ പ്രധാന തുറമുഖവും
തെക്കെ സമുദ്രതീരത്തിങ്കലും ആകുന്നു. ഇവിടെ ഒട്ടു നല്ല ഒരു അഴിമു
ഖം ഉണ്ട. ഇത ഇന്ദ്യായുടെ പടിഞ്ഞാറെ ഭാഗത്തോടും സിന്ധിനോടും
അറാബിയയോടും അഫ്രിക്കയോടും ബഹു കച്ചവടവുമുള്ള ഒരു സ്ഥലം
ആകുന്നു. എന്നാൽ ഇവിടെ കൊള്ളാകുന്നതിൽ ഒരു കൈവേലയും ഇ
ല്ല. അത കുച്ചിൽ ഉള്ളതിലേക്കും ജനപെരുപ്പമുള്ള പട്ടണം ആകുന്നു.
൩൫൦൦൦ കുടിയാന്മാർ ഉള്ളതിൽ മിക്കവരും ഭാതിമാരും ബന്യാന്മാരും
ബ്രാഹ്മണരും ഏതാനും മഹമ്മദകാരും മറ്റുള്ളവരും ആകുന്നു.

പ്രധാന ആറുകൾ.—ൟ ദേശത്തിന്റെ പടിഞ്ഞാറെ അ
തൃത്തിയിൽ കൂടി ഒഴുകുന്ന ലോനീ ഒഴികെ അവിടെ ആറ ഇല്ല. മഴ
ക്കാലത്തെ പല വരട്ടാറുകൾ ഉണ്ട. എന്നാൽ മഴ നിന്നാൽ ഉടൻ ത
ന്നെ അവയുടെ ചാലുകൾ സാമാന്യമായിട്ടു വറണ്ട പോകുന്നു.

H 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/103&oldid=179112" എന്ന താളിൽനിന്ന് ശേഖരിച്ചത്