താൾ:CiXIV40.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 A GRAMMAR OF THE

മഹാ രാജമാന്യ രാജശ്രീ——സന്നിധാനത്തുങ്കൽ
ചങ്ങനാശെരിൽ പാൎക്കുന്ന വീരാപ്പിള്ള മെത്തര വളരെ സെ
ലാം ചെയ്ത എഴുതി ബൊധിപ്പിക്കുന്നത തടി വിലയ്ക്കുള്ള പ
ണം വാങ്ങിക്കുന്നതിന ഞാൻ ആലുവായ്ക്ക വരത്തക്കവണ്ണം
സായ്പ അവർകൾ കൎക്കടകമാസം ൨൰൹ എഴുതിയ കടലാസ വ
ന്ന ചെൎന്ന അവിടെ വരത്തക്കവണ്ണം വിചാരിച്ചിരിക്കുമ്പൊ
ൾ തക്കതിൽ ഒരു കാൎയ്യമായിട്ട കൊലത്ത നാട്ടിലെക്ക പൊക
കൊണ്ട വരും വഴി ആലുവായ്ക്ക വന്ന കണക്ക തീൎത്ത പണം
വാങ്ങിക്കയും ചെയ്യാം. ൲൰൭മാണ്ട ചിങ്ങമാസം ൭൹.

Werapilla Maytera44 residing at Changanachery (in the South) with
many Salams, writes to inform——Saib that the letter which Saib
wrote on the 20th for me to go to Alway and receive the money for the
timber, reached me. But while intending to go thither, I was obliged to
go on some business to Koletenata. On my way back I will go to Alway,
settle the account, and receive the money.

1017 August 7th.

Signed ——

Common form of Malabar Brahmins letters written to Equals.

Northern Style.

താന്നിക്കാട എഴുത്ത എളെടം അറിയവെണ്ടും അവസ്ഥ ൟ
മാസം ൰൹ വൃശ്ചികം രാശിക്ക നാരായണന്ന വിവാഹം നി
ശ്ചയിച്ചിരിക്കകൊണ്ട ൯൹ കുളിപ്പാൻ തക്കവണ്ണം എളെടവും
അകായിലുള്ള ആളുകളും ഇവിടെ എത്തുകയും വെണം ഇത
൲൰മാണ്ട തുലാമാസം ൫൹ എഴുത്ത.

The same written in the Southern Style.

എളെടം അറിയവെണ്ടും അവസ്ഥ ൟ മാസം ൰൹നാ
രായണന്ന വിവാഹം നിശ്ചയിച്ചിരിക്ക കൊണ്ട ൯൹ കളി
പ്പാൻ തക്കവണ്ണം എളെടവും അകായിലുള്ള ആളുകളും ഇവി
ടെ എത്തുകയും വെണം ൟ അവസ്ഥയ്ക്ക എഴുതിയ താന്നി
ക്കാട്ട നാരായണൻ നീലകണ്ടൻ.

൲൰മാണ്ട തുലാമാസം ദ്ര൹


44 Maytera is a term of distinction among the Mahomedans of this country.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/238&oldid=176016" എന്ന താളിൽനിന്ന് ശേഖരിച്ചത്