താൾ:CiXIV40.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 173

These pronouns are often used with plural nouns or pronouns thus,

അവർ എല്ലാവരും ഒരൊരുത്തനായിട്ട രാജാവിനെ കണ്ടു.
Each of them saw the king; or, they all saw the king one after the
other.

നിങ്ങൾ ഒരൊരുത്തിയായിട്ട വെള്ളത്തിൽ ഇറങ്ങെണം.
You must all go into the water one by one.

ആ പൂമരത്തിൽനിന്ന പുഷ്പങ്ങൾ ഒരൊന്നായിട്ട പറിച്ച
എടുക്കെണം.
Pluck all the flowers, one by one, from that tree.

In the same sense may be rendered the following sentences.

ആ ഉദ്ദ്യോഗസ്ഥന്മാരെ അവനവന്റെ സ്ഥാനത്തനി
ന്ന മാറ്റി അവൎക്ക പകരം വെറെ ആളുകളെ ആ
ക്കെണം.
Remove those officers every one from his place, and appoint others in
their stead.

ആ രാജാക്കന്മാർ തന്റെ തന്റെ വലത്തെ കയ്യിൽ വാൾ
പിടിച്ചകൊണ്ട അവനവന്റെ സിംഹാസനത്തി
ന്മെൽ ഇരുന്നു.
Those kings sat each upon his throne holding a sword in his right
hand.

അവനവൻ തന്റെ തന്റെ വീട്ടിലെക്ക പൊകെണം
എന്ന രാജാവ കല്പിച്ചു.
The king commanded that each man should go to his own house.

അവർ തന്റെ തന്റെ ആയുധങ്ങളും എടുത്ത അവനവ
ന്റെ കാവൽ സ്ഥലത്തിലെക്ക പൊകെണമെന്ന രാ
ജാവ കല്പിച്ചു.
The king commanded that they should each take his arms, and go
to his several guard.

7th. Examples of the use of യാതൊരുത്തൻ, &c.

യാതൊരുത്തൻ എങ്കിലും അവളെ കണ്ടാൽ സ്നെഹിക്കാ
തെ ഇരിക്കയില്ല.
Whoever may see her will certainly love her.

യാതൊരുത്തന്നെ എങ്കിലും ഇവിടെ വരുവാൻ മനസ്സു
ണ്ടെങ്കിൽ വരട്ടെ.
Whoever will, let him come.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/195&oldid=175973" എന്ന താളിൽനിന്ന് ശേഖരിച്ചത്