താൾ:CiXIV40.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE 113

ആ കാൎയ്യം അവൎക്ക ഇഷ്ടകെടുള്ളതായിരുന്നു.
That affair was displeasing to them.

അവൎക്ക ബുദ്ധിമുട്ടവരികയില്ല.
They will not need.

അത അവന്ന ആവശ്യമുള്ളതല്ല.
That is not necessary for him.

നിനക്ക ആപത്ത സമീപമായിരിക്കുന്നു.
You are exposed to danger, or danger is near you.

അത ഇതിന്ന or ഇതിനൊട ശരിയാകുന്നു.
That is equal to this.

ആഭരണങ്ങൾ ൟ സ്ത്രീക്ക നല്ല ചെൎച്ചയുള്ളവ ആകുന്നു.
Ornaments are very suitable to this woman.

അവൻ ഇനിക്ക ഉപകാരം ചെയ്തു.
He conferred a benefit upon me.

അവൻ അവൎക്ക വിരൊധമായിട്ട നിന്നു.
He stood in opposition to them.

ജനങ്ങൾ അവന്ന, or അവന്റെ ചുറ്റും നിന്നു.
The people stood about him.

എന്റെ മരണത്തിന്ന കാലം അടുത്തിരിക്കുന്നു.
The time of my death is near.

അവൻ അവൎക്ക or അവരൊട കൃപ ചെയ്തു.
He acted with mercy to them.

ആൎക്കെങ്കിലും ദ്വെഷ്യം യൊഗ്യമുള്ളതല്ല.
Hatred becomes no one.

അത ചെയ്വാൻ അവന്ന മനസ്സില്ല.
He is not willing to do that.

ആ കാൎയ്യത്തിന്ന അവൻ ചെവി കൊടുത്തില്ല.
He did not pay attention to that business.

ൟ കാഴ്ച എന്റെ കണ്ണുകൾക്ക വെറുപ്പ തന്നെ.
This sight is an abomination in my eyes.

ഇനിക്ക ഇതിൽ രസമില്ല.
I have no taste for this.

3rd. Verbs signifying to show, provided തരുന്നു, or കൊടുക്കുന്നു


Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/135&oldid=175913" എന്ന താളിൽനിന്ന് ശേഖരിച്ചത്