താൾ:CiXIV39.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

൯൧൯. വലിയവന്റെപൊൻഎടുക്കെണംഎങ്കിൽഎളി
യവന്റെപൊരവെണം
൯൨൦. വലിയവന്റെവല്ലംതുറക്കുമ്പൊഴെക്കുഎളിയവ
ന്റെവണ്ണവലിക്കും
൯൨൧. വല്ലഭമുള്ളവന്നുപുല്ലുംആയുധം—
(വസ്തുപൊയാലെബുദ്ധിതൊന്നും-(൮൪൨)
൯൨൨. വളഞ്ഞകത്തിക്കതിരിഞ്ഞഉറ
൯൨൩. വളെച്ചുകെട്ടിയാൽഎത്തിനൊക്കും—
൯൨൪. വളപ്പിൽകൊത്തുന്നതുംകഴുത്തിൽകെട്ടുന്നതുംഒരു
പൊലെയൊ—
൯൨൫. വഴിമൊഴിയെങ്കിൽമുരിക്കുരിക്കാം—
൯൨൬. വാക്കിൽതൊറ്റാൽമൂപ്പിൽതാഴെണം—
൯൨൭. വാക്കുകൊണ്ടുകൊട്ടകെട്ടുക—
൯൨൮. വാക്കുപൊക്കൎക്കംനെല്ലുകൊയിലകത്തും
൯൨൯. വാനംവീണാൽമുട്ടിടാമൊ—
൯൩൦. വായറിയാതെപറഞ്ഞാൽചെവിയറിയാതെ
കൊള്ളും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/82&oldid=193290" എന്ന താളിൽനിന്ന് ശേഖരിച്ചത്