താൾ:CiXIV39.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

൭൮൫. പുലൎന്നകുറുക്കനെപൊലെ
൭൮൬. പുല്ലിട്ടതീയുംപുലയരെബാന്ധവവും
൭൮൭. പുല്ലിൽതുകിയനെയിപൊലെ—
൭൮൮. പുല്ലുതച്ചനെല്ലിന്നുകീറിയപായി—
൭൮൯. പൂച്ചവീണാൽതഞ്ചത്തിൽ
൭൯൦. പൂച്ചെക്കവിളയാട്ടംഎലിക്ക പ്രാണവെദന (എലി
ക്കു മുറുക്കുംചെരെക്കുവിളയാട്ടം)
൭൯൧. പൂത്തതൊക്കമാങ്ങയുംഅല്ല-പെറ്റത്ഒക്കമക്കളും
അല്ലനെടിയത്എല്ലാംപണവുമല്ല—
൭൯൨. പൂവായതൊട്ടത്തിൽപെടില്ല—
൭൯൩. പൂളംകൊണ്ടുംപാലംഇട്ടാൽകാലംകൊണ്ടറിയും—
൭൯൪. പ്രഷ്ഠംനന്നെങ്കിൽമുഖംആകാ
൭൯൫. പെണ്ണൊരുമ്പെട്ടാൽബ്രഹ്മനുംതടുത്തുകൂടാ—
൭൯൬. പെൺപടപടയല്ലമൺചിറചിറയല്ല—
൭൯൭. പെൺപിള്ളഎല്ലാവൎക്കുംഒക്കെ—
൭൯൮. പെരിയൊരൊടുഎളിയൻനടുപറയരുതു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/71&oldid=193304" എന്ന താളിൽനിന്ന് ശേഖരിച്ചത്