താൾ:CiXIV39.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

൭൭൩. പിണംചുട്ടാലുംഋണംചുടാ
൭൭൪. പിണ്ണാക്കുംകൂത്തുംഒപ്പം
൭൭൫. പാലിവിന്റെകാതൽപൂതലാകുമ്പൊൾതൊക്കി
ന്റെഇളന്തലപച്ചവിടും—
൭൭൬. പിള്ളചിത്തംപീനാറുംനായിചിത്തംതുണികീറും—
൭൭൭. പിള്ളപ്പണിതീപ്പണിതള്ളെക്കുരണ്ടാംപണി—
൭൭൮. പിള്ളരെകൂടകളിച്ചാൽ‌വീറുകെടും
൭൭൯. പിള്ളരെമൊഹംപറഞ്ഞാൽതീരും—മൂരിമൊഹം
മൂളിയാൽതീരും—
൭൮൦. പുത്തൻപെണ്ണുപുരപ്പുറംഅടിക്കുംപിന്നെപെണ്ണു
വെയിച്ചടംഅടിക്കയില്ല—
൭൮൧. പുരയില്ലാത്തവനുണ്ടൊതീപ്പെടി—
൭൮൨. പുരവലിപ്പാൻപറഞ്ഞാൽഇറയെവലിക്കാവു—
൭൮൩. പുരക്കുമീതെവെള്ളംവന്നാൽഅതുക്കുമീതെ
തൊണി—
൭൮൪. പുരെക്കൊരുമുത്തി(തിത്തി)അരെക്കൊരുകത്തി—


5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/70&oldid=193306" എന്ന താളിൽനിന്ന് ശേഖരിച്ചത്