താൾ:CiXIV39.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

൬൧൧. തെളിച്ചതിലെനടക്കാഞ്ഞാൽനടന്നതിലെതെളിക്ക
൬൧൨. തെങ്ങാപത്തരച്ചാലുംതാളല്ലെകറി—
൬൧൩. തെങ്ങപ്പിണ്ണാക്കിന്നു പ്രിയംവലിപ്പിക്കെണ്ടാ—
൬൧൪. തെവർഇരിക്കെവെലിക്കല്ലിനെതൊഴെണ്ടാ
൬൧൫. തെവിയാൻകടിച്ചാലുംഅന്തിക്കത്തെചൊറുമുട്ടും
൬൧൬. തെറിയൊനെമാറല്ലമാറിയൊനെതെറല്ല—
൬൧൭. തൊട്ടംതൊറുംവാഴനാടുതൊറുംഭാഷ—
൬൧൮. തൊണിമറിഞ്ഞാൽപുറംനല്ലൂ—
൬൧൯. തൊണിയിൽകടന്നുപാഞ്ഞാൽകരെക്കണയില്ല—
൬൨൦. തൊറ്റപുറത്തുപടയില്ല—
൬൨൧. ദാനംചെയ്തപശുവിന്നുപല്ലുനൊക്കരുത്
൬൨൨. ദുഗ്ധംആകിലുംകൈക്കുംദുഷ്ടർനൽകിയാൽ—
൬൨൩. ദുൎജ്ജനസമ്പൎക്കത്താൽസജ്ജനംകെടും—
൬൨൪. ദുൎബ്ബലനുരാജാബലംബാലൎക്കുകരച്ചൽബലം—
൬൨൫. ദൂരത്തെബന്ധുവെക്കാൾഅരിക്കത്തെശത്രുനല്ലു
൬൨൬. ദൈവംഉള്ളനാൾമറക്കുമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/58&oldid=193323" എന്ന താളിൽനിന്ന് ശേഖരിച്ചത്