താൾ:CiXIV39.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

൫൬൪. തന്റെകണ്ണിൽഒരുകൊലിരിക്കെഅന്യന്റെക
ണ്ണിലെകരടുനൊക്കരുതു—
൫൬൫. തന്റെകൈയെതലൈക്കവെച്ചൂടും—
൫൬൬. തന്റെമീടാകാഞ്ഞിട്ടുആരാന്റെകണ്ണായിപൊളി
ക്കൊല്ലാ ൫൬൭. തലമറന്നുഎണ്ണതെക്കരുതു—
൫൬൮. തലമുടിഉള്ളൎവക്കരണ്ടുപുറവുംതിരിച്ചുകെട്ടാം—
൫൬൯. തലയുള്ളന്നുംമൂക്കിലെവെള്ളംവറ്റുകയില്ല—
൫൭൦. തലവലിയവന്നുപൊത്തിൽപൊയ്ക്കൂടാ—
൫൭൧. തല്ലുകൊള്ളുവാൻചെണ്ടപണംകെട്ടുവാൻമാ
രാൻ(൩൮൨)
൫൭൨. തവളപിടിച്ചുഗണപതിക്കവെച്ചതുപൊലെ—
൫൭൩. തവിടുതിന്നുമ്പൊൾകുഴൽവിളിക്കരുത്
൫൭൪. തവിടുതിന്നൂലുംതകൃതികളയരുത്—
൫൭൫. തളികയിൽഉണ്ടാലുംതെക്കും—
൫൭൬. തുള്ളെക്കചുടുമ്പൊൾകുട്ടിഇടചവിട്ടും—


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/54&oldid=193328" എന്ന താളിൽനിന്ന് ശേഖരിച്ചത്