താൾ:CiXIV39.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

൩൪൯. കാരാടൻചാത്തൻനടുപറഞ്ഞപൊലെ
൩൫൦. കാൎത്തികകഴിഞ്ഞാൽമഴയില്ലകൎണ്ണൻപെട്ടാൽ
പടയില്ല—
൩൫൧. കാൎയ്യത്തിന്നുകഴുതക്കാലുംപിടിക്കെണം—
൩൫൨. കാൎയ്യംപറയുമ്പൊൾകാലുഷ്യംപറയല്ലെ—
൩൫൩. കാൎയ്യംവിട്ടുകളിക്കല്ല—
൩൫൪. കാറ്ററിയാതെതുപ്പിയാൽചെവിയറിയാതെകിട്ടും
൩൫൫. കാറ്റുനന്നെങ്കിൽകല്ലുംപറക്കും
൩൫൬. കാറ്റുശമിച്ചാൽപറക്കുമൊപഞ്ഞികൾ—
൩൫൭. കാലംനീളെചെന്നാൽനെർതാനെഅറിയാം
൩൫൮. കാലത്തുതൊണികടവത്തുഎത്തും—
(കാലെതുഴഞ്ഞാൽകരെക്കണയും)
൩൫൯. കാലെവന്നവൻകാരണവൻവീട്ടിൽപിറന്നവൻ
പൂലുവൻ—
൩൬൦. കാൽമെൽചവിട്ടല്ലകൊമച്ചകളികാണെണ്ടഎങ്കിൽ
കാണെണ്ട—


3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/37&oldid=193351" എന്ന താളിൽനിന്ന് ശേഖരിച്ചത്