താൾ:CiXIV39.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦. അച്ഛൻ‌ആനപ്പാവാൻ‌എന്നുവച്ചുമകന്റെചന്തി
ക്കും‌തഴമ്പുണ്ടാമൊ—
൧൧. അഞ്ചഎരുമകറക്കുന്നത്‌അയൽ‌അറിയും‌കഞ്ഞി
വാൎത്തുണ്ണുന്നത്‌നെഞ്ഞറിയും
൧൨. അടക്കയാകുമ്പൊൾമടിയിൽവെക്കാം‌കഴുങ്ങായാ
ൽവെച്ചു കൂടാ—
൧൩. അടികൊള്ളുവാൻ‌ചെണ്ടപണം‌വാങ്ങുവാൻ‌മാരാൻ
൧൪. അടിയൊളംനന്നല്ല‌അണ്ണന്തമ്പി—
൧൫. അടിവഴുതിയാൽ‌ആനയും‌വീഴും—
൧൬. അട്ടപിടിച്ചുമെത്തയിൽകിടത്തിയാലൊ
൧൭. അട്ടം‌പൊളിഞ്ഞാൽ‌അകത്തുപാലംമുറിഞ്ഞാൽ‌ഒ
ഴിവിലെ—
൧൮. അട്ടെക്കകണ്ണുകൊടുത്താൽഉറിയിൽ‌കലംവെച്ചു
കൂടാ—
൧൯. അട്ടെക്കപൊട്ടക്കുളം—
൨൦. അണിയലം‌കെട്ടിയെദൈവമാവു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/10&oldid=193397" എന്ന താളിൽനിന്ന് ശേഖരിച്ചത്