താൾ:CiXIV36.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംഗൊപാംഗങ്ങളൊടും കൂടെനാലുവെദങ്ങളെയുംഒതിയ
വൻഎങ്കിലും ബ്രാഹ്മണൻ ശൂദ്രനൊടു പ്രതിഗ്രഹംവാ
ങ്ങിയാൽ൧൨ജന്മം കഴുതയായും൬൦ ജന്മംപന്നിയായും
൭൦ ജന്മംശ്ചാവായുംപിറക്കും—എന്നെല്ലാംവിചാരിച്ചാൽ
ബ്രാഹ്മണ്യം ജീവനല്ലഎന്നുവെദത്താലുംഭാരതത്താലും
മാനവധൎമ്മത്താലുംസ്പഷ്ടമായ്വന്നുവല്ലൊ—

ബ്രാഹ്മണനായത് ജാതിയത്രെഎന്നുപറയാമൊ—
അങ്ങിനെ അല്ലഎന്നുസ്മൃതിയാൽതൊന്നുന്നു—
അചലമുനിയല്ലൊപിടിയാനയിലും കെശപിംഗല
ൻ നത്തിലും അഗസ്ത്യൻ അകത്തിപ്പൂവിലും കൗെശിക
ൻ ദൎഭയിലും കപിലൻ കുരങ്ങിലും ഗൗെതമൻ ശാലവ
ള്ളിയിലും ദ്രൊണാചാൎയ്യർകലശത്തിലും തിത്തിരികി
ളിയിലുംപിറന്നു—പരശുരാമനെരെണുകയും ഋഷ്യ
ശൃംഗനെമാനും വ്യാസനെമുക്കുവത്തിയും കൗെശിക
നെശൂദ്രീയും വിശ്വാമിത്രരെചണ്ഡാലിയുംവസിഷിഠ
രെഉൎവ്വശിയുംപെറ്റു—ഇവർആൎക്കും ബ്രാഹ്മണിത
ന്നെഅമ്മയല്ലഎങ്കിലും ലൊകാചാരത്താൽഅവർബ്രാ
ഹ്മണരായി—എന്നിങ്ങിനെസ്മൃതിയിൽ കാണ്കയാൽഅ
മ്മയഛ്ശമ്മാരാൽഅല്ലബ്രാഹ്മണൻഉളവാകുന്നതു—
ബ്രാഹ്മണിഅമ്മയായാൽമതിഎന്നുംപറഞ്ഞുകൂടാ—
അഛ്ശൻബ്രാഹ്മണൻഎന്നുനിശ്ചയംഅല്ല
ല്ലൊ—

മനുപറഞ്ഞത് കെട്ടാലുംബ്രാഹ്മണൻമാംസംതി
ന്നാൽ ക്ഷണംപിഴുകിപൊകുന്നു—അരക്കുപാൽഉപ്പു
എന്നീവകവില്ക്കിലുംമൂന്നുനാളകമെശൂദ്രനായി
പൊകും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/9&oldid=198198" എന്ന താളിൽനിന്ന് ശേഖരിച്ചത്