താൾ:CiXIV36.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

യും—ശൂദ്രൻബ്രാഹ്മണായ്വരുംഎന്നുള്ളതുകൂടെമനുധൎമ്മ
ത്തിൽഉണ്ടു-കഠൻഎന്നഋഷിതപസ്സുംചെയ്തുകൊണ്ടുബ്രാ
ഹ്മണനായ്വന്നതാൽജാതിഅകാരണംഎന്നുപ്രസിദ്ധം-വ
സിഷ്ഠരും ഋഷ്യശൃംഗനുംചണ്ഡാലീപുത്രനായവിശ്വാമിത്ര
രുംമദ്യംവില്ക്കുന്നവൾപെറ്റ‌നാരദനുംതപസ്സു‌നിമിത്തം
ബ്രാഹ്മണരായ്വന്നതാൽ ജാതികാൎയ്യമല്ല-തന്നെത്താ
ൻജയിച്ചവൻയതിയുംതപസ്സുചെയ്തവൻതാപസനും
ആകുംവണ്ണം ബ്രഹ്മചൎയ്യം‌ദീക്ഷിച്ചവൻ ബ്രാഹ്മണന
ത്രെ—ലൊകബ്രാഹ്മണരാവാൻബ്രാഹ്മണീപുത്രന്മാർത
ന്നെപൊരാ‌ബ്രഹ്മമായതുശീലശുദ്ധിഅത്രെ—അതുകൊണ്ടു
ജാതിഅകാരണം—കുലംഅല്ലശീലംഅത്രെ‌പ്രധാനം—ശീലം
കെട്ടവന്റെകുലംകൊണ്ടുഎന്തു—നീചകുലത്തിൽപിറന്നു
ള്ളബഹുജനങ്ങൾധീരതയൊടെ‌സുശീലംവരുത്തിസ്വൎഗ്ഗം
ഗമിച്ചുസത്യംഎന്നുമാനവധൎമ്മത്തിൽചൊല്ലിയതു—അത്‌ആ
ർഎല്ലാം‌കഠൻ വ്യാസൻ വസിഷ്ഠർ തുടങ്ങിയുള്ള‌ബ്രഹ്മ
ർഷികൾഹീനരായ്പിറന്നുലൊകബ്രാഹ്മണരായി‌ഉയൎന്നുപൊ
ൽ—അതുകൊണ്ടു‌ ബ്രാഹ്മണ്യം‌നിയതമായുള്ളതല്ല—

മറ്റൊരുവാക്യം‌നിങ്ങൾക്കുണ്ടു—മുഖത്തിൽനിന്നുബ്രാ
ഹ്മണനും‌ബാഹുക്കളിൽനിന്നുക്ഷത്രിയനും‌ഊരുക്കളിൽ
നിന്നുവൈശ്യനും കാലുകളിൽനിന്നുശൂദ്രനും
ജനിച്ചുഎന്നത്രെ—

അതുതെറ്റുതന്നെചിലമുക്കുവരും‌വണ്ണാന്മാരും
ചണ്ഡാലരുംജന്മത്താൽഅല്ലചൌളകൎമ്മം‌ഉപനയ
നംമുതലായസംസ്കാരങ്ങളെകൊണ്ടുതന്നെബ്രാഹ്മ
ണരായിചമഞ്ഞിരിക്കെ‌ഇവരും‌കൂടെ‌ബ്രഹ്മമുഖത്തിൽ
ൽ നിന്നുപിറന്നവർ എന്നുവരുമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/17&oldid=198206" എന്ന താളിൽനിന്ന് ശേഖരിച്ചത്